
ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജോര്‍ജിയ മെലോനി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ചിത്രം മോദി ഷെയര്‍ ചെയ്തിട്ടുണ്ട്. ‘സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്കുന്നതാണെന്ന’ കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്.
കോപ്28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയപ്പോഴാണ് മോദിയും മെലോനിയും കണ്ടുമുട്ടിയത്. ‘നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍’ എന്ന കുറിപ്പോടെ മെലോഡി എന്ന ഹാഷ്ടാഗ് നല്‍കിയാണ് മെലോനി ചിത്രം പങ്കുവെച്ചത്.
Read Also –
അതേസമയം ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. 2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണമെന്നും മോദി ആവശ്യപ്പെട്ടു. 2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
എണ്ണയുൽപാദനം വെട്ടിക്കുറയ്ക്കുന്ന നടപടി മാർച്ച് വരെ നീട്ടി സൗദി അറേബ്യ
റിയാദ്: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്ക്കുന്നത് 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു. ഊർജ വില വർധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വർഷം ജൂലൈയിൽ ആരംഭിച്ച വെട്ടികുറയ്ക്കൽ തീരുമാനം ഈ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാർച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക് പ്ലസ് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ സന്നദ്ധമായതോടെ 2024 മാർച്ച് വരെ പ്രതിദിനം കുറവ് വരുന്നത് 22 ലക്ഷം ബാരലാവും. റഷ്യ അഞ്ച് ലക്ഷവും ഇറാഖ് 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത് 1.35 ലക്ഷവും കസാഖിസ്താൻ 82,000ഉം അൾജീരിയ 51,000ഉം ഒമാൻ 42,000ഉം ബാരൽ എണ്ണയാണ് കുറവ് വരുത്തുന്നത്. 2024 തുടക്കത്തിൽ ബ്രസീലും ഇൗ നിരയിലേക്ക് വരുമെന്ന് ഒപക് പ്ലസ് വൃത്തങ്ങൾ അറിയിച്ചു.
Last Updated Dec 2, 2023, 9:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]