

പ്രമേഹം പല്ലുകളെ ബാധിക്കും! പ്രമേഹ രോഗികളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ശ്രദ്ധിക്കുക
സ്വന്തം ലേഖകൻ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനാവശ്യമായ രീതിയില്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഇത് ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് ഇൻസുലിൻ ഉത്പാദനം മന്ദഗതിയിലാകുന്നത്. പ്രമേഹം എന്ന രോഗം ഇന്ന് സര്‍വ സാധാരണമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാരമ്പര്യ രോഗമാണെങ്കിലും പ്രമേഹം ഇന്ന് ജീവിത ശൈലി രോഗമായി മാറിയിരിക്കുകയാണ്. ഭക്ഷണരീതിയിലെ മാറ്റങ്ങള്‍, വ്യായാമ കുറവ് തുടങ്ങിയവയാണ് പ്രമേഹം ജീവിത ശൈലി രോഗമാകാനുള്ള കാരണം. ഏറെ വെല്ലുവിളികളാണ് പ്രമേഹം സൃഷ്ടിക്കുന്നത്. നാല് തരത്തിലുള്ള പ്രമേഹമാണ് പ്രധാനമായുമുള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്.
പല അവയവങ്ങളെയും പ്രമേഹം ബാധിക്കുന്നുണ്ട്. എന്നാല്‍ പലരും ഇത് കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. പ്രധാനമായും പല്ലുകളെയും പ്രമേഹം ബാധിക്കുന്നു. മോണരോഗമുള്ള ആളുകള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹം ഉള്ളവര്‍ക്ക് ദന്ത പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും അധികമാണ്. പ്രാരംഭഘട്ടത്തില്‍ ദന്താരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. കൃത്യമായ വൈദ്യ പരിശോധനയാണ് ആവശ്യം.
പ്രമേഹ രോഗികളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ശ്രദ്ധിക്കുക
മോണയില്‍ നിന്നുള്ള രക്തസ്രാവം, മോണ പഴുപ്പ്, മോണ വീക്കം, പല്ലുകള്‍ക്ക് ഇളക്കം, പല്ലുകള്‍ക്കിടയില്‍ വിടവ് ഉണ്ടാവുക, മോണ പല്ലുകളില്‍ നിന്നും ഇറങ്ങി പല്ലുകളുടെ വേര് പുറത്തേക്ക് കാണപ്പെടുക, പല്ലുകളിലെ പുളിപ്പ്, പല്ലുകളില്‍ പൊത്ത്, തീവ്രമായ പല്ലുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രമേഹ രോഗികളില്‍ പ്രകടമായാല്‍ വൈദ്യസഹായം തേടേണ്ടതാണ്.
ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് മോണരോഗങ്ങളില്‍ നിന്ന് രക്ഷതേടാനും ദന്താരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും വര്‍ഷത്തില്‍ രണ്ട് തവണ അള്‍ട്ര സോണിക് സ്കേലിംഗ് നടത്തുന്നതും നല്ലതാണ്. പല്ല് തേക്കുന്നതിന് മുൻപ് വിരലുകള്‍ ഉപയോഗിച്ച് മോണ മസാജ് ചെയ്യുന്നതും നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]