
ദില്ലി: ഡിസംബർ 11ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം. കർഷക നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കുന്നതിനും യാത്ര നിരോധനം ഏർപ്പെടുത്തുന്നതിനുമെതിരെയാണ് പ്രതിഷേധം. കർഷക നേതാക്കൾക്കെതിരെ എൻ ഐ എ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതായും കർഷക സമരകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രസർക്കാർ പിൻവലിക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം എസ് കെ എം നേതാവും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ യുദ് വീർ സിംഗിനെ ദില്ലി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് കർഷകനേതാക്കള്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നിവേദനം സമർപ്പിക്കും.
Last Updated Dec 2, 2023, 8:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]