
കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് മോഷിടിച്ച് യുവാവ് കടന്നു. പക്ഷേ വാഹനം അപകടത്തില്‍പ്പെട്ടതോടെ കള്ളനെ പൊലീസ് കയ്യോടെ പൊക്കുകയും ചെയ്തു. ഉപ്പളയില്‍ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് വെള്ളിയാഴ്ച വൈകുന്നേരമാണ് മോഷണം പോയത്. ഉപ്പള സ്വദേശിയായ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ആംബുലന്‍സ്. റിയാസിന് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് വാഹനം മോഷണം പോയതായി അറിഞ്ഞത്.
ആംബുലന്‍സിന് പുതിയ ഡ്രൈവറെ നിയമിച്ചോ എന്നാണ് വിളിച്ചയാൾ ചോദിച്ചത്. ഒരാള്‍ ആംബുലൻസ് ഓടിച്ച് പോകുന്നുണ്ടെന്ന് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതോടെ മോഷണം പോയതായി മനസിലായ റിയാസ് ഉടന്‍ മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് തെരയുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ബഡാജെയില്‍ ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. മോഷ്ടിച്ച ആംബുലന്‍സാണെന്ന് മനസിലാക്കിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞ് വച്ചു.
പിന്നാലെ മഞ്ചേശ്വരം എസ്ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പ്രതിയെ കയ്യോടെ പിടികൂടി. ഉപ്പള പത്തോടി സ്വദേശിയായ സവാദ് ആണ് ആംബുലന്‍സ് മോഷ്ടിച്ചത്. നേരത്തെ ഓട്ടോറിക്ഷ മോഷ്ടിച്ചത് അടക്കം നിരവധി മോഷണ കേസുകളിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ് ഈ 21 വയസുകാരന്. കോടതിയില്‍ ഹാജരാക്കിയ സവാദിനെ റിമാന്റ് ചെയ്തു.
Last Updated Dec 2, 2023, 9:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]