
തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീനിലടക്കം അഞ്ച് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ക്ലീൻ സിറ്റി മാനേജർ പ്രേം നവാസ്, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സബിത തുടങ്ങി ജീവനക്കാർ അടങ്ങുന്ന ഹെൽത്ത് സ്വാഡ് നടത്തിയ പരിശോധനയിലാണ് ജില്ലാ ആശുപത്രി ക്യാന്റീൻ അടക്കം അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.
പതിനൊന്നാംകല്ല് ഉള്ള ചിറയിൽ റെസ്റ്റ്റ്റോറന്റ്, സൽക്കാര ഹോട്ടൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീൻ, വട്ടപ്പാറ എസ് യു ടി ക്യാന്റീൻ എന്നി ഹോട്ടലിൽ നിന്നും ആണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. മാർക്കറ്റ് ജംഗ്ഷനിലെ നൂരിയ ഫാമിലി റെസ്റ്റോറന്റിന്റെ പുറക് വശത്തായി പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടെത്തി. വട്ടപ്പാറ എസ് യു ടി ക്യാന്റീൻ വൃത്തി രഹിതമായ നിലയായിരുന്നു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
Last Updated Dec 2, 2023, 9:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]