
സൈറൺ മുഴക്കി പാഞ്ഞ ജില്ലാ ഹെൽത്ത് ഓഫീസറുടെ (സിഎംഒ) വാഹനത്തിന് ഫൈൻ അടപ്പിച്ച് എംവിഡി. ഉത്തർപ്രദേശിലാണ് സംഭവം. ബന്ദ നഗരത്തിലെ ആർടിഒ ആണ് സിഎംഒയുടെ വാഹനത്തെ ചേസ് ചെയ്ത് മറികടന്ന് വാഹനം നിർത്തി രേഖകൾ ചോദിച്ചത്. ഹാജരാക്കാതിരുന്നപ്പോൾ വാഹനം പിടിച്ചെടുക്കുകയും 37,000 രൂപ ചലാൻ നൽകുകയും ചെയ്ത. അതേസമയം അഡീഷണൽ സിഎംഒ കാറിൽ ഉണ്ടായിരുന്നു. ഒരു ഹെൽത്ത് ക്യാമ്പിലേക്ക് പോകുകയായിരുന്നു സിഎംഒ എന്നാണ് റിപ്പോര്‍ട്ടുകൾ.
വാഹനത്തിന് 15 വർഷം പഴക്കമുണ്ടെന്ന് ആർടിഒ അറിയിച്ചു. രജിസ്ട്രേഷനോ രേഖകളോ ഇല്ലായിരുന്നുവെന്നും ഡ്രൈവർ സൈറൺ മുഴക്കി പായുകയായിരുന്നുവെന്നും ആർടിഒ പറയുന്നു. ഈ സമയം ബന്ദ റോഡിലെ മുർവാളിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു ആർടിഒ. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സർക്കാർ ഡ്രൈവർ വാഹനം നിർത്തിയില്ല. തുടർന്ന് ആർടിഒ പിന്തുടർന്ന് വാഹനം ഓവർടേക്ക് ചെയ്ത് നിർത്തി രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർക്ക് അത് കാണിക്കാനായില്ല. അതേ സമയം, ഒരു വന്ധ്യംകരണ ക്യാമ്പിലേക്ക് പോകുന്നുവെന്ന് ആർടിഒയോട് സിഎംഒ പറഞ്ഞു. എങ്കിലും ആർടിഒ ഉദ്യോഗസ്ഥർ 37,000 രൂപ ചലാൻ നൽകി വാഹനം പിടിച്ചെടുത്തു. ഇതിനുശേഷം നിലവിലെ മെഡിക്കൽ ഓഫീസറെ ആർടിഒ തന്റെ വാഹനത്തിൽ ക്യാംപ് നടക്കുന്ന സ്ഥലത്ത് എത്തിച്ചു.
ഈ വാഹനത്തിന് 15 വർഷം പഴക്കമുണ്ട്, അത്തരം വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന നിയമം യുപിയിൽ ഉണ്ട്. എന്നാൽ 15 വർഷം പഴക്കമുള്ള വാഹനത്തിനെതിരെ അറിയിപ്പ് നൽകി നടപടിയെടുക്കണമെന്ന സർക്കാരിന്റെ മാർഗനിർദേശം ലഭിച്ചതായി സിഎംഒ പറയുന്നു. അതേസമയം, സൈറൺ മുഴക്കി അതിവേഗത്തിൽ പോവുകയായിരുന്ന വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്തിയില്ലെന്നും രേഖകൾ ചോദിച്ചെങ്കിലുംനല്കിയില്ലെന്നും ആർടിഒ പറഞ്ഞു. പ്രസ്തുത വാഹനത്തിന് രജിസ്ട്രേഷൻ ഉള്‍പ്പെടെ ഇല്ലെന്നും വാഹനം പിടിച്ചെടുക്കുമ്പോൾ 37,000 രൂപയുടെ ചലാൻ പുറപ്പെടുവിച്ചെന്നും 15 വർഷം പഴക്കമുള്ള കാറിനെ നിയമനടപടികള്‍ പൂർത്തിയാക്കി സ്ക്രാപ്പിലേക്ക് അയയ്ക്കും എന്നും ആർടിഒ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Last Updated Dec 2, 2023, 9:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]