
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളാണ് ഇഷ അംബാനി. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന കലാപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഇഷ അംബാനി ധരിച്ച വസ്ത്രമാണ് ഇപ്പോൾ പാപ്പരാസികളുടെ കണ്ണിൽപ്പെട്ടിരിക്കുന്നത്. നവംബർ 30-ന്, എൻഎംഎസിസി “പോപ്പ്: ഫെയിം, ലവ് ആൻഡ് പവർ” പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിന് ആതിഥേയത്വം വഹിച്ചു, 1950-കളുടെ അവസാനം മുതൽ ലോറൻസ് വാൻ ഹേഗൻ ക്യൂറേറ്റ് ചെയ്ത പ്രധാനപ്പെട്ട അമേരിക്കൻ പോപ്പ് ആർട്ട് വർക്കുകൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശനം ആണ് നടന്നത്.
ഉദ്ഘാടന ചടങ്ങിൽ അതീവ സുന്ദരിയായണ് ഇഷ അംബാനി എത്തിയത്. പൊതുവെ ഫാഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇഷ അംബാനി ഇത്തവയും സ്റ്റൈലീഷ് ലുക്കിലാണ് എത്തിയത്. സ്വർണ്ണ നിറത്തിലുള്ള വസ്ത്രം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇഷ അംബാനിയുടെ വസ്ത്രം സ്പാനിഷ് ഡിസൈനർ പാക്കോ റബാനെയുടേതായിരുന്നു, അതിന്റെ വില 4,900 ഡോളർ ആണ്. അതായത് ഏകദേശം 4,08,679 രൂപ.
ലളിതമായ ഡയമണ്ട് കമ്മലുകളും ഇഷ അംബാനി ധരിച്ചിരുന്നു. പിങ്ക് അണ്ടർ ടോണും തിളങ്ങുന്ന ഹൈലൈറ്ററും ഉപയോഗിച്ച് മാസ്മരിക ലുക്കിലാണ് ഇഷ എത്തിയത്. ഒരു ചെറിയ ഷിമ്മർ ഗോൾഡൻ ക്ലച്ചും ഇഷയുടെ കൈയിൽ ഉണ്ടായിരുന്നു.
സോനം കപൂർ, ഭൂമി പെഡ്നേക്കർ, ഷനായ കപൂർ, ഒർഹാൻ അവത്രമണി തുടങ്ങി നിരവധി താരങ്ങളും ആർട്ട് എക്സിബിഷന്റെ ലോഞ്ചിൽ പങ്കെടുത്തു.
Last Updated Dec 2, 2023, 7:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]