
ഉത്തർപ്രദേശിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സ്വദേശിനിയായ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വ്യാഴാഴ്ച വൈകിട്ട് ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിലാണ് സംഭവം. ട്രോണിക്ക സിറ്റിയിലെ കളിപ്പാട്ട
നിർമാണ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. ജോലി കഴിഞ്ഞ് 22 കാരിയായ സഹപ്രവർത്തകയ്ക്കും പുരുഷ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു.
ഇതിനിടെയാണ് മൂന്നംഗ അജ്ഞാത സംഘം ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവരെ മർദിച്ച ശേഷം പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെ അഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.
പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്.
Story Highlights: woman gangraped on way back home after work in Ghaziabad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]