
ബെംഗലൂരു: റായ്പൂരിലെ നാലാം ടി20 ജയിച്ച് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യ അവസാന മത്സരത്തിന് നാളെ ഇറങ്ങുന്നു. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാനാകും.
പരമ്പര നേടിയതിനാല്‍ ഇന്ത്യ നാളെ ടീമില്‍ വീണ്ടും പരീക്ഷണത്തിന് മുതിര്‍ന്നേക്കും. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന ശിവം ദുബെക്കും വാഷിംഗ്ടണ്‍ സുന്ദറിനും നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പ് തോല്‍വിയുടെ സങ്കടം മാറ്റാനാവില്ലെങ്കിലും ഓസീസിനെതിരെ മികച്ച വിജയവുമായി പരമ്പര അവസാനിപ്പിക്കണമെന്നതിനാല് ടീമില്‍ കൂടുതല്‍ അഴിച്ചുപണി ഉണ്ടാകില്ല.
ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്ക്വാദും ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങിയക്കും. സൂര്യകുമാറിന് വിശ്രമം അനുവദിച്ചാല്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ പകരം മൂന്നാമനായി ഇറങ്ങും.സൂര്യയോ ശ്രേയസോ ആരെങ്കിലും ഒരാള്‍ മാത്രമാകും നാളെ കളിക്കുക എന്നാണ് സൂചന.
നാലാം നമ്പറില്‍ തിലക് വര്‍മക്ക് പകരം ശിവം ദുബെയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചേക്കും. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സിക്സര്‍ പൂരം തീര്‍ത്ത ദുബെക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇത്.
അഞ്ചാം നമ്പറില്‍ ഫിനിഷറായി റിങ്കു സിംഗും ആറാമനായി വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ താരമായ അക്സര്‍ പട്ടേല്‍ ആകും ബൗളിംഗ് ഓള് റൗണ്ടര്‍. രവി ബിഷ്ണോയി ആയിരിക്കും നാളെ അന്തിമ ഇലവനില്‍ നിന്ന് പുറത്താകുന്ന മറ്റൊരു താരം. ബിഷ്ണോയിക്ക് പകരം വാഷിങ്ടണ്‍ സുന്ദറാകും എട്ടാമനായി ക്രീസിലെത്തുക. പേസര്‍മാരായി ദീപക് ചാഹറും ആവേശ് ഖാനും ഇറങ്ങുമ്പോള്‍ മൂന്നാം പേസറായി മുകേഷ് കുമാറിന് പകരം സിങിനും അവസരം ലഭിച്ചേക്കും.
Last Updated Dec 2, 2023, 7:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]