
മലപ്പുറം: വിമാനവും ട്രെയിനുമെല്ലാം ചിത്രങ്ങളിൽപ്പോലും കാണാത്ത കുട്ടികൾക്ക് ഒരു സ്വപ്നയാത്ര. മലപ്പുറം പൂക്കോട്ടൂരിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു വിമാനയാത്ര. ശലഭങ്ങളെപ്പോലെ പറക്കേണ്ടവരാണ് കുഞ്ഞുങ്ങൾ. ചിറകുകൾക്ക് കരുത്തറ്റങ്കെിലും ആകാശത്തിൽ പാറിപ്പറക്കണമെന്നാണ് ഇവരുടെ ആഗ്രഹം. കുഞ്ഞുമനസ്സുകളിൽ മുളപൊട്ടിയ ഈ ആഗ്രഹത്തിന് ഒരു നാടും നല്ലവരായ നാട്ടുകാരും പഞ്ചായത്തിനൊപ്പം ചേർന്നു. അങ്ങിനെ ജാലകങ്ങൾക്കപ്പുറമെന്ന് പേരിട്ട വിനോദയാത്ര സംഭവിച്ചു.
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികളാണ് ബംഗലൂരുവിലേക്ക് വിമാനയാത്ര നടത്തുന്നത്. പലരും ചിത്രങ്ങളിൽപ്പോലും വിമാനം കാണാത്തവരാണ്. റോഡ് മാർഗ്ഗം കൊച്ചിയിലെത്തി അവിടെ നിന്ന് ബംഗലൂരുവിലേക്കാണ് വിമാനം. രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സംഘത്തിന്റെ യാത്രാച്ചെലവ് പഞ്ചായത്തും സന്നദ്ധപ്രവർത്തകരും ചേർന്നാണ് വഹിച്ചത്. ഞായറാഴ്ച ബംഗലൂരുവിൽ ഭിന്നശേഷി ദിനാചരണ പരിപാടിയിൽകൂടി പങ്കെടുത്ത് ട്രെയിൻമാർഗ്ഗമാണിവരുടെ മടക്കം.
Last Updated Dec 2, 2023, 6:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]