ലണ്ടന്‍: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന് റോയല്‍സ് ജോസ് ബട്ലറെ ഒഴിവാക്കിയിരുന്നു. ഇംഗ്ലീഷ് ഓപ്പണറെ കൈവിട്ടതിന് പിന്നലെ വലിയ വിമര്‍ശനങ്ങളാണ് ഫ്രാഞ്ചൈസിക്കെതിരെ ഉയര്‍ന്നത്. ആറ് താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ലേലത്തില്‍ ബട്ലര്ക്കു വേണ്ടി ആര്‍ടിഎം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ബട്ലറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലിന് വിടില്ലെന്ന കാരണത്തിന്റെ പുറത്താണ് രാജസ്ഥാന് നിലനിര്‍ത്താതിരുന്നതും.
താരത്തെ കൈവിട്ടതിന് പിന്നാലെ ആദ്യ പ്രതികരിക്കുകയാണ് ബട്ലര്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കില് രാജസ്ഥാന് റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും നന്ദി. 2018ലാണ് ഞാന്‍ രാജസ്ഥാനൊപ്പം എത്തുന്നത്. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് അത്. 7 അവിശ്വസനീയമായ സീസണുകള്‍ പൂര്‍ത്തിയാക്കി. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ പിങ്ക് ഷര്‍ട്ടിലാണ് പിറന്നത്. എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി. പിന്നീട് ഒരുപാട് എഴുതാം.” ബട്ലര് കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം…
View this post on Instagram
രാജസ്ഥാന് ജേഴ്സി ധരിച്ചതില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് നിങ്ങളെന്നും റോയല്‍ കുടുംബത്തില്‍ എന്നും നിങ്ങളുണ്ടാവുമെന്നും രാജസ്ഥാന് മറുപടി നല്കി. യൂസ്വേന്ദ്ര ചാഹലും മറുപടിയുമായി എത്തിയിട്ടുണ്ട്. അതേസമയം, ബടലറെ ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് റോയല്‍സ് ക്യാംപില്‍ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്ലര് ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുന്നത്. അദ്ദേഹത്തിന്റെ കാലി പേശികള്‍ക്ക് നേരത്തെ പരിക്കുകളുണ്ട്. ഇത് പരിക്കിന്റെ പേരില്‍ താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനുമായി ബട്ലര്ക്ക് മുന്നില്‍ തിരക്കേറിയ ഷെഡ്യൂളുണ്ട്. അതുകൊണ്ടുന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് ജോലിഭാരം ഏല്‍പ്പിക്കാന്‍ ശ്രമിക്കില്ല.
മുംബൈ സിറ്റി നാലെണ്ണം കൊടുത്തു, തോറ്റോടി മഞ്ഞപ്പട! ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് വീണു
ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ടിന്റെ മുന്നിലുണ്ട്. മാത്രമല്ല, ഇംഗ്ലണ്ടിന് ധാരാളം അന്താരാഷ്ട്ര മത്സരങ്ങളും കളിക്കണം. ദേശീയ ടീമിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇസിബി നിര്‍ബന്ധിച്ചേക്കാം. പരിക്കില്‍ നിന്ന് തിരിച്ചുവരുന്ന പഴയപോലെ ഒഴുക്കില്‍ കളിക്കാന്‍ സാധിക്കില്ല. ഇതെല്ലാം പരിഗണിച്ചാണ് താരത്തെ കൈവിടാന്‍ രാജസ്ഥാന് തീരുമാനിച്ചതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]