ദില്ലി: കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തിനും തൃശൂര്‍ പൂര നഗരയിലേക്ക് ആംബുലന്‍സിൽ വന്നതിൽ പൊലീസ് കേസെടുത്തതിലും പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും സുരേഷ് ഗോപി തയ്യാറായില്ല.
തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിനിടെ ആംബുലന്‍സിൽ പൂരം നഗരിയിൽ സുരേഷ് ഗോപി എത്തിയതിൽ പൊലീസ് കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പകപോക്കൽ നടപടിയാണോ കേസെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.
കേസിനെ മൗനം കൊണ്ട് നേരിടുകയാണോ എന്ന ചോദ്യത്തിന് മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ വരുമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിനും താൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് ആരാണെന്ന് തിരിച്ചുചോദിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരായാണ് തന്റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അവരോട് പോയി ചോദിക്കുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ആംബുലൻസിൽ പൂര നഗരിയിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്
‘ഒറ്റത്തന്ത’ പ്രയോഗം; സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]