ദില്ലി: കേന്ദ്രമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയിൽ മാത്രമാകുന്നതിൽ പ്രതിഷേധം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ് എം പി മലയാളത്തിൽ കത്തയച്ചു. ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള എം പിമാരുടെ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്ന രീതി മാറ്റണമെന്ന ആവശ്യമാണ് ബ്രിട്ടാസ് പ്രതിഷേധത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടുവിനാണ് ബ്രിട്ടാസ് മലയാളത്തിൽ കത്തയച്ചത്.
ഞാൻ കോൺഗ്രസ് വിട്ടപ്പോൾ എന്റെ അമ്മയെ അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ, നിലവാരമില്ലായ്മ തെളിഞ്ഞു കാണാം: പത്മജ
റെയിൽവേ മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരങ്ങളെല്ലാം മന്ത്രി ഹിന്ദിയില്‍ മാത്രം നല്കിയാൽ പോരെന്ന് ബ്രിട്ടാസ് മലയാളത്തിലെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങളുടെ മറുപടി കത്തുകള്‍ വായിച്ചു മനസിലാക്കാന്‍ ഇനി ഹിന്ദി ഭാഷ പഠിക്കുവാന്‍ പറ്റില്ലെന്നും മന്ത്രിക്കയച്ച മലയാളം കത്തില്‍ ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയില്‍വേ – ഭക്ഷ്യ സംസ്കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു.
It has been a norm and precedent that letters addressed from Union Govt to south MPs are written in English. Lately however that’s not the case, and @RavneetBittu makes it a point to write exclusively in Hindi. Am compelled to reply him in Malayalam!@AshwiniVaishnaw pic.twitter.com/Yf2uvi4WLz
— John Brittas (@JohnBrittas) November 3, 2024
നേരത്തെ ബിട്ടുവിന്റെ ഹിന്ദിയിൽ മാത്രമുള്ള മറുപടിക്ക് തമിഴില്‍ മറുപടി നല്കി ഡി എം കെ നേതാവും രാജ്യസഭ എം പിയുമായ എം എം അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ബിട്ടു ഹിന്ദിയില്‍ അയച്ച കുറിപ്പില്‍ ഒരു വാക്കുപോലും മനസിലായില്ലെന്നതടക്കം വിവരിച്ചുകൊണ്ടാണ് അബ്ദുള്ള, തമിഴിൽ കത്തെഴുതിയത്. ഇക്കാര്യം അബ്ദുള്ള അന്ന് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതുകൊണ്ടാണ് ഇപ്പോൾ ബ്രിട്ടാസും മാതൃഭാഷയിൽ കത്തയച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള എം പിമാരുടെ പൊതുവായ പ്രതിഷേധം കൂടിയാണ് ഇതിലൂടെ ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]