പൂനെ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിലും തോറ്റതോടെ നാണക്കേടില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് ഇന്ത്യ. മുംബൈ, വാംഖഡെയില്‍ നടന്ന അവസാന ടെസ്റ്റില്‍ 25 റണ്‍സിനാണ് ഇന്ത്യ തോല്‍ക്കുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓള് ഔട്ടായി. 57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ പിടിച്ചുനിന്നത്. രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകര്‍ത്തത്.
ഗൗതം ഗംഭീര്‍ – രോഹിത് ശര്‍മ കൂട്ടുകെട്ടില്‍ മോശം റെക്കോര്‍ഡുകളാണ് ഇന്ത്യക്ക് ഉണ്ടായിട്ടുള്ളത്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് സ്ഥാനം രാജിവച്ചപ്പോഴാണ് ഗംഭീര്‍ പരിശീലകനായി എത്തുന്നത്. ഇപ്പോള്‍ ഗംഭീര്‍-രോഹത് സഖ്യത്തിന്റെ കീഴിലുള്ള റെക്കോര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ ആദ്യമായി വാംഖഡെയില്‍ പരാജയപ്പെട്ടു. 12 വര്‍ഷത്തിന് ശേഷം ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ അടിയറവ് പറഞ്ഞു.
ഗംഭീറുമായി ദീര്‍ഘനേര ചര്‍ച്ച! തോല്‍വിക്ക് പിന്നാലെ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി അഗാര്‍ക്കര്‍ -വീഡിയോ
മാത്രമല്ല, ചരിത്രത്തിലാദ്യമായി കിവീസിനെതിരെ ഒരു ഹോം ടെസ്റ്റ് സീരീസും പരാജയപ്പെട്ടു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ ഹോം ടെസ്റ്റ് പരാജയപ്പെട്ട മോശം റോക്കോര്‍ഡ് ബംഗളൂരുവിലെ തോല്‍വിയോടെ അക്കൗണ്ടിലായിരുന്നു. ഒരു ഹോം ടെസ്റ്റ് ഇന്നിങ്ങ്സില്‍ 50 റണ്‍സിന് താഴെ പുറത്താവുന്നതും ആദ്യമായിട്ടാണ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വര്‍ഷത്തില്‍ മൂന്നു ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയുമായി ഒരു ഏകദിന സീരീസ് പരാജയപ്പെടുന്നതും ഗംഭീറിന് കീഴിലാണ്. 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ഫോര്‍മാറ്റില്‍ ഒരു വിജയം നേടാനാകാത്ത വര്‍ഷമായി മാറി 2024. ഏകദിന ഫോര്മാറ്റിലാദ്യമായി മൂന്ന് മാച്ച് ഏകദിന സീരീസില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെട്ടു. 19 വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരവും ടീം പരാജയപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]