.news-body p a {width: auto;float: none;}
മുംബയ്: മുംബയ് ടെസ്റ്റിലും ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഇതോടെ മൂന്നുമത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് 3-0 ന് തൂത്തുവാരി. മുംബയിലെ മൂന്നാം ടെസ്റ്റിലും പതിവുപോലെ കിവീസിന്റെ സ്പിൻ വലയിലാണ് ഇന്ത്യ സമ്പൂർണ പരാജയമടഞ്ഞത്. 25 റൺസിനായിരുന്നു ന്യൂഡിലൻഡിന്റെ വിജയം. മൂന്നാം ടെസ്റ്റിൽ 147 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 121 ന് ഓൾഔട്ടായി.
മൂന്നാം ദിനം ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങിയ കിവീസിന് മൂന്നുറൺസ് മാത്രമേ ചേർക്കാനായുള്ളൂ. 174 റൺസിന് ടീം പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 147 റൺസായി മാറി. എളുപ്പത്തിൽ വിജയിക്കാം എന്നുള്ള മനക്കോട്ടയിലായിരുന്നു ഇന്ത്യ. പക്ഷേ, പ്രതീക്ഷിച്ചപോലെ പോലെയായിരുന്നില്ല കാര്യങ്ങൾ.
സ്കോർ 13ൽ നിൽക്കേ നായകൻ രോഹിത്തിനെ നഷ്ടമായി. തൊട്ടുപിന്നാലെ ശുഭ്മാൻ ഗില്ലും കോലിയും മടങ്ങിയതോടെ ഇന്ത്യ വിയർത്തുതുടങ്ങി. അല്പമെങ്കിലും പിടിച്ചുനിന്നത് പന്ത് മാത്രമായിരുന്നു. ലഞ്ചിന് ശേഷം റിഷഭ് പന്തിനെ (57 പന്തിൽ 64) അജാസ് പട്ടേൽ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തോൽവി മണത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുന്ദറിനൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ച അശ്വിൻ അല്പം പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 121ൽ നിൽക്കെ ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ വീണു. തൊട്ടടുത്ത പന്തിൽ ആകാശ് ദീപിനെ (0) ഫിലിപ്സ് ബൗൾഡാക്കി. മുഹമ്മദ് സിറാജ് ഒരു പന്ത് പ്രതിരോധിച്ചെങ്കിലും അജാസ് പട്ടേലിന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സുന്ദറിനെ ബൗൾഡാക്കി കിവീസ് വിജയം സ്വന്തമാക്കുകയായിരുന്നു.