നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് വിദ്യാ ബാലൻ. ബോഡി ഷെയിമിംഗ് നേരിട്ട നടി കൂടിയാണ് വിദ്യാ ബാലൻ. എന്നാൽ അവയെയൊക്കെ ഏറെ ലാഘവത്തോടെയാണ് അഭിമുഖീകരിച്ചത്. അടുത്തിടെ ശരീരഭാരം കുറച്ച് സർപ്രൈസ് ലുക്കിലെത്തിയ വിദ്യയെ കണ്ട് ആരാധകർ ശരിക്കുമൊന്ന് ഞെട്ടി.
എങ്ങനെയാണ് ഇത്രയും ഭാരം കുറച്ചതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ജീവിതത്തിലുടനീളം വണ്ണം കുറയ്ക്കാനും മെലിയാനുമുള്ള ശ്രമത്തിലായിരുന്നു ഞാൻ. അതിനുവേണ്ടി കടുപ്പമേറിയ വർക്കൗട്ടുകളും ഡയറ്റും പിന്തുടർന്നു. ഇടയ്ക്ക് മെലിഞ്ഞെങ്കിലും പിന്നീട് വീണ്ടും വണ്ണംവയ്ക്കുകയായിരുന്നുവെന്ന് വിദ്യാ ബാലൻ പറയുന്നു.
ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാരം കുറച്ചതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.
അടുത്തിടെയാണ് ചെന്നെെയിലെ അമുറ ഹെൽത്ത് എന്ന സ്ഥാപനത്തെ കുറിച്ചറിയുന്നത്. എന്റേത് ഇൻഫ്ളമേഷൻ ആണ് വണ്ണമല്ലെന്നാണ് അവർ പറഞ്ഞത്. ഇൻഫ്ളമേഷൻ മാറ്റാനായി എനിക്ക് യോജിക്കുന്ന രീതിയിലുള്ള ഡയറ്റും അവർ പറഞ്ഞു തന്നിരുന്നു. അവർ പറഞ്ഞ തന്ന ഡയറ്റ് ക്യത്യമായി ഫോളോ ചെയ്തു. ആ ഡയറ്റ് വളരെ മനോഹരമായി എന്റെ ശരീരത്തിൽ പ്രവർത്തിച്ചുവെന്നും വിദ്യാ ബാലൻ പറയുന്നു.
ഡയറ്റ് തുടങ്ങിയപ്പോൾ തന്നെ വീക്കം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയതായും ആൻ്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയതായും വിദ്യാ ബാലൻ പറഞ്ഞു. പ്രോസസ്ഡ് ഫുഡ്, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പാക്കേജ്ഡ് ഫുഡ്, സോഡ, ശീതളപാനീയങ്ങൾ, മധുര പാനീയങ്ങൾ എന്നിവ വീക്കം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.
വീക്കം പരിഹരിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നത് തീർച്ചയായും സാധ്യമാണ്. വിട്ടുമാറാത്ത വീക്കം ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരത്തെ കൊഴുപ്പ് സംഭരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
വീക്കം കുറയ്ക്കുന്നതിലൂടെ ആളുകൾക്ക് അവരുടെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ശാരദാകെയർ-ഹെൽത്ത് സിറ്റിയിലെ സീനിയർ ഡയറ്റീഷ്യൻ ഡോ. ശ്വേത ജയ്സ്വാൾ പറഞ്ഞു.
ഇലക്കറികൾ, സരസഫലങ്ങൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ, വിത്തുകൾ തുടങ്ങിയ ഭക്ഷണങ്ങൾ സാധാരണയായി ആന്റി – ഇൻഫ്ലമേറ്ററി ഡയറ്റിൽ ഉൾപ്പെടുന്നു. ഇലക്കറികൾ, സരസഫലങ്ങൾ, ഫാറ്റി ഫിഷ്, സാൽമൺ, അണ്ടിപ്പരിപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരവണ്ണം കുറയ്ക്കുകയും ഊർജനില സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ഈ ഭക്ഷണങ്ങൾ കുടൽ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇൻസുലിൻ അളവ് സ്ഥിരപ്പെടുത്തുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്താൽ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ദഹിപ്പിക്കാനും കൊഴുപ്പ് കുറച്ച് സംഭരിക്കാനും കഴിയും.
Read more നടി സുസ്മിത സെന്നിന്റെ ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഇതൊക്കെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]