മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡുമായി വിരാട് കോലി. ടെസ്റ്റ് കരിയറില്‍ രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തശേഷം വിരാട് കോലി നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ആറ് പന്തില്‍ നാലു റണ്‍സെടുത്ത വിരാട് കോലി റണ്ണൗട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത് അജാസ് പട്ടേലിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്കി മടങ്ങി. രണ്ട് ഇന്നിംഗ്സിലുമായി 13 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. ടെസ്റ്റ് കരിയറില്‍ രണ്ടാം തവണ മാത്രമാണ് കോലി ഒരു ടെസ്റ്റിലാകെ 13 പന്തുകള്‍ മാത്രം നേരിടുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 0, 70, രണ്ടാം ടെസ്റ്റില്‍ 1, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്കോര്‍. ന്യൂസിലന്‍ഡിനെതിരായ ആറ് ഇന്നിംഗ്സുകളില്‍ 93 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായാത്. ഇതോടെ ടെസ്റ്റ് കരിയറില്‍ 2016നുശേഷമുള്ള ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയിലേക്ക് കോലി വീണു. 47.83 ആണ് ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിപ്പോള്‍.
രോഹിത്, കോലി, ഗില്‍, സര്‍ഫറാസ്, ജയ്സ്വാൾ… തകർന്നടിഞ്ഞ് ഇന്ത്യ; മുംബൈ ടെസ്റ്റില്‍ തോൽവിയുടെ വക്കില്‍
മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്റെ നേട്ടം. പിന്നാലെ അജാസ് പട്ടേലിന്റെ പന്തിന്റെ ഗതിയറിയാതെ ലീവ് ചെയ്ത ശുഭ്മാന്‍ ഗില്‍(1) ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ യശസ്വി ജയ്സ്വാളിനെ(5) ഗ്ലെന്‍ ഫിലിപ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിംഗ്സില്‍ ഡക്കായ സര്‍ഫറാസ് ഖാനെ(1) അജാസ് പട്ടേല്‍ രചിന് രവീന്ദ്രയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 29-5ലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]