.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ഉപരോധങ്ങളുമായി ബന്ധപ്പെട്ട് യു.എസ് അധികാരികളുമായി ചർച്ച നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രെയിൻ യുദ്ധത്തിൽ ഏർപ്പെട്ട റഷ്യയ്ക്ക് വസ്തുക്കളും സാങ്കേതികവിദ്യയും വിതരണം ചെയ്ത 19 ഇന്ത്യൻ കമ്പനികൾക്കും രണ്ട് വ്യക്തികൾക്കുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധം ഏർപ്പെടുത്തിയത്.
തന്ത്രപരമായ മേഖലയിലെ വ്യാപാരത്തിലും ആണവ,രാസായുധ വിതരണ നിയന്ത്രണങ്ങളിലുമുള്ള നിയന്ത്രണങ്ങൾ മാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ പറഞ്ഞു. കമ്പനികൾ കയറ്റുമതി നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ട്. അനുമതി ലഭിച്ച ഇടപാടുകൾ ഇന്ത്യൻ നിയമങ്ങളുടെ ലംഘനമല്ലെന്നാണ് ലഭിച്ച വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]