.news-body p a {width: auto;float: none;}
തിരുവനന്തപുരം: പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ ക്യാപ്ടനായിരുന്ന അനസ് തിരുവനന്തപുരം കൊമ്പൻസുമായിട്ടുള്ള ലീഗ് റൗണ്ടിലെ അവസാന മത്സരത്തിന് ശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ബൂട്ടഴിക്കാനുള്ള സമയമായി. പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കുന്നു. മലപ്പുറത്തെ മൈതാനങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ മൈതാനങ്ങളിലേക്കുള്ള യാത്ര സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ തുടങ്ങിയത്. കളിയോടുള്ള സ്നേഹവും മനസ് നിറയെ പ്രതീക്ഷകളും മാത്രമാ.യിരുന്നു കൈമുതൽ. ഇന്ന് ഞാൻ അനുഗ്രഹീതനാണ്. എന്റ പ്രിയപ്പെട്ട ജന്മനാടായ മലപ്പുറത്ത് തന്നെ ആ മനോഹര യാത്ര അവസാനിപ്പിക്കാനായി. 37 കാരനായ അനസ് വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.
2017ൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിനായി 27 മത്സരങ്ങളിൽ ബൂട്ട് കെട്ടി.
2007ൽ ഐ ലീഗ് ടീമായിരുന്ന മുംബയ് എഫ്.സിയിലൂടെയാണ് അനസ് പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കുന്നത്. 2011ൽ ടീം വിട്ട അനസ് പിന്നീട് പൂനെയ്ക്കായാണ് ബൂട്ടുകെട്ടിയത്. ഐ ലീഗിലെ മികച്ച പ്രതിരോധതാരത്തിനുള്ള പുരസ്കാരവും (2016-17) സ്വന്തമാക്കിയിരുന്നു.
കരിയർ തിളക്കങ്ങൾ
ഇന്ത്യൻ ജേഴ്സിയിൽ -21 മത്സരങ്ങൾ
2017-ൽ ട്രൈനേഷൻസ് കിരീടവും 2018ൽ ഇന്റർ കോണ്ടിനെന്റൽ കപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു.
ക്ലബുകൾ
മുംബയ് എഫ്.സി, പൂനെ (ഐ ലീഗ്)
ഡൽഹി ഡൈനാമോസ്,മോഹൻ ബഗാൻ, ജംഷഡ്പൂർ,കേരളാ ബ്ലാസ്റ്റേഴ്ക്, എ.ടി.കെ,ഗോകുലം, മലപ്പുറം. (ഐ.എസ്.എൽ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]