
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് – സി പി എമ്മിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ സഹകരിക്കുന്നത് സംബന്ധിച്ച് തന്റെ നിലപാട് പാര്‍ട്ടിക്കകത്ത് പറയുമെന്ന് മുസ് ലീം ലീഗ് നേതാവ് ഡോ.എം.കെ മുനീര്‍. റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഒരു ആലോചന പാര്‍ട്ടി എടുത്തിട്ടില്ല. കൂടിയാലോചനയിലൂടെ മാത്രമേ പാര്‍ട്ടി തീരുമാനമെടുക്കൂ. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചിട്ട് തീരുമാനം അറിയിക്കും. എന്റെ തീരുമാനം പാര്‍ട്ടിക്ക് അകത്ത് പറയേണ്ടതാണ്. അത് പാര്‍ട്ടിക്കുള്ളില്‍ പറയും. ഞാന്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും. പാര്‍ട്ടി യു ഡി എഫിന്റെ ഭാഗമാണെങ്കിലും മുസ്ലീം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ഫലസ്തീന് ഐക്യദാര്‍ഢ്യ പരിപാടി നടത്തണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീം ലീഗ് ഇടപെടേണ്ട കാര്യമില്ല. സി പി എമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീര്‍ വ്യക്തമാക്കി.