
ശ്രീ കേരളവര്‍മ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നുള്ള ആരോപണത്തില്‍ പ്രതികരിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്ശനന്. റീ കൗണ്ടിങ് നിര്‍ത്തിവെച്ചപ്പോള്‍ ചട്ടം അനുസരിച്ച് തുടരാനാണ് നിര്‍ദേശിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു. പ്രചാരണങ്ങള്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണെന്നും അദ്ദേഹം പറഞ്ഞു.
പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിങ് വേണമെന്ന കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സുദര്‍ശനന്റെ നിര്‍ദേശപ്രകാരമെന്നായിരുന്നു ആരോപണം. ഈ ആരോപണം തള്ളിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്യുവിന്റെ ആരോപണം.
റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്യുവിന്റെ ആരോപണം. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. സംഭവത്തില്‍ കെഎസ്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Highlights: Cochin Devaswom Board President Dr. M.K. Sudarshanan on Kerala Varma College union election
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]