
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഡിആര്‍എസ് തീരുമാനങ്ങളില്‍ എം എസ് ധോണിയെ വെല്ലാന്‍ മറ്റൊരു കീപ്പറില്ല. എന്നാല്‍ ഇന്നലെ കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍ മാത്രമല്ല ഡിആര്‍എസിലും താന്‍ ധോണിയുടെ പിന്‍ഗാമിയാണെന്ന് തെളിയിച്ചു. ലെഗ് സ്റ്റംപില്‍ ദുഷ്മന്ത ചമീരക്കെതിരെ ഷമിയെറിഞ്ഞ ഷോര്‍ട്ട് ബോള്‍ അമ്പയര്‍ വൈഡ് വിളിച്ചു. ലെഗ് സ്റ്റംപിലേക്ക് ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കിയ കെ എല്‍ രാഹുല്‍ ആകട്ടെ ക്യാച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തു.
വൈഡ് വിളിക്കാതിരിക്കാന്‍ സാധാരണഗതിയില്‍ എല്ലാ കീപ്പര്‍മാരും ചെയ്യുന്ന അടവായെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പോലും ആ അപ്പീലിനെ കണ്ടുള്ളു. ഒന്നും സംഭവിക്കാത്ത പോലെ അടുത്ത പന്തെറിയന്‍ ഷമി തിരിഞ്ഞു നടക്കുന്നതിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് രാഹുല്‍ ഡി ആര് എസ് എടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിര്‍ബന്ധിച്ചു. എന്നാല്‍ വൈഡ് വിളിച്ച പന്തില്‍ ക്യാച്ചിനായി ഡിആര്‍എസ് എടുക്കാനുള്ള രാഹുലിന്റെ നിര്‍ബന്ധം മനസില്ലാ മനസോടെ ആണെങ്കിലും രോഹിത് ഒടുവില്‍ സമ്മതിച്ചു. ക്യാപ്റ്റന്‍ ഡി ആര് എസ് ആവശ്യപ്പെട്ടു. അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു.
ആകാംക്ഷയോടെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. റീപ്ലേകളില്‍ സ്നിക്കോ മീറ്ററില്‍ പന്ത് ചമീരയുടെ ഗ്ലൗസില്‍ ഉരസിയെന്ന് വ്യക്തമായപ്പോള്‍ ചിരി വിടര്‍ന്നത് രാഹുലിന്റെ മുഖത്ത്. മത്സരശേഷം ഡി ആര് എസ് എടുക്കുനനതില്‍ താന്‍ പൂര്‍ണമായും മറ്റുള്ളവരെ ആശ്രയിക്കുകാണ് ചെയ്യാറുള്ളതെന്ന് രോഹിത് പറയുകയും ചെയ്തു.
ഡി ആര് എസ് തീരുമാനങ്ങളെടുക്കാന്‍ താനെപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാറാണ് പതിവെന്നും ബൗളറെയും കീപ്പറെയും വിശ്വാസത്തിലെടുത്ത് തീരുമാനമെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും രോഹിത് മത്സരശേഷം പറഞ്ഞിരുന്നു. ചിലപ്പോള്‍ ഇത് തെറ്റിപ്പോകാം, ചിലപ്പോള്‍ ശരിയാകാമെന്നും രോഹിത് വ്യക്തമാക്കി.
Last Updated Nov 3, 2023, 9:06 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]