
കമല്ഹാസൻ നായകനാകുന്നു എന്ന ഹൈപ്പിലെത്തിയ ചിത്രമായിരുന്നു വിക്രം. സംവിധായകൻ ലോകേഷ് കനകരാജാണെന്നതും പ്രതീക്ഷയായി.
എന്നാല്‍ സര്‍പ്രൈസ് കാമിയോ റോളക്സായി ചിത്രത്തില്‍ ഞെട്ടിച്ചത് സൂര്യയായിരുന്നു. റോളക്സ് ചെയ്യാൻ സൂര്യ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തി.
എന്തുകൊണ്ടാണ് റോളക്സ് ചെയ്യാൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്കിയ മറുപടി നടനും സഹോദരനുമായ കാര്‍ത്തി വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കമല്ഹാസൻ സാറിനോട് വലിയ സ്നേഹമുള്ളയാളാണ് താൻ എന്നായിരുന്നു സൂര്യയുടെ മറുപടി എന്ന് കാര്‍ത്തി വെളിപ്പെടുത്തി.
ഇതുപോലൊരു വേഷം ഒരു സിനിമയിലും തനിക്ക് ലഭിച്ചിട്ടില്ല. റോളക്സ് വേറെ ഷേയ്ഡ് ഉള്ളതായതിനാല്‍ താൻ ചെയ്തുനോക്കാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും സൂര്യ പറഞ്ഞതായി കാര്‍ത്തി വെളിപ്പെടുത്തുന്നു.
അതിഥി വേഷത്തിലെത്തിയ സൂര്യ ഇത് തന്റെ സ്വപ്നസാക്ഷാത്ക്കാരമാണ് എന്ന് വിക്രം പുറത്തിറങ്ങിയപ്പോള്‍ നടൻ സൂര്യ പറഞ്ഞിരുന്നു. പ്രിയപ്പെട്ട
കമല്ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സിനിമയില്‍ എത്തുകയെന്ന എന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി.
എല്ലാവരുടെയും സ്നേഹം ആവേശഭരിതനാക്കുന്നു എന്നും സംവിധായകൻ ലോകേഷ് കനകരാജിനോടായി സൂര്യ വിക്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ട്വിറ്ററില്‍ പറഞ്ഞിരുന്നു. ആക്ഷന്‍ പ്രാധാന്യം നല്കിയ ഒരു ചിത്രമായിരുന്നു വിക്രം.
സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അൻപറിവാണ്. ഫഹദ്, നരേൻ, അരുള്‍ദോസ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ കാളിദാസ് ജയറാം, ബേബി മോണിക്ക, ഗായത്രി ശങ്കര്‍, സന്താന ഭാരതി, ഇളങ്കോ കുമാര വേല്, വാസന്തി, ഗൗതം സുന്ദരരാജൻ, മൈന നന്ദിനി, മഹേശ്വരി ചാണക്യൻ, ശിവാനി നാരായണൻ, ഗജരാജ, സന്ദീപ് രാജ്, അര്ജുൻ ദാസ്,തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടു. പിആര്‍ഒ ഡയമണ്ട് ബാബു.
Read More: ‘ആദ്യം ആലോചിച്ചത് വെട്രിമാരനെ’, ലിയോയെ കുറിച്ച് ലോകേഷ് കനകരാജ് Last Updated Nov 3, 2023, 9:03 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]