
മുംബൈ: ഗ്രൗണ്ടിലായാലും പുറത്തായാലും യുസ്വേന്ദ്ര ചാഹല്‍ സൃഷ്ടിക്കുന്ന തമാശകള്‍ക്ക് കുറവുണ്ടാകാറില്ല. ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ ചാഹലും ഭാര്യ ധനശ്രീ വര്‍മയും ഗ്യാലറിയിലെത്തിയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചു.
ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ വമ്പന്‍ സ്കോറിലേക്ക് നീങ്ങി. ഇതിനിടെ ഇന്ത്യന്‍ ഇന്നിംഗ്സിലെ 34-ാം ഓവറില്‍ കസുന്‍ രജിതക്കെതിരെ ശ്രേയസ് പറത്തിയൊരു പടുകൂറ്റന്‍ സിക്സ് ചെന്നുവീണത് വിഐപി ഗ്യാലറിയിലിരുന്ന ചാഹലിനും ധനശ്രീക്കും നേരെയായിരുന്നു. പന്ത് തലയില്‍ വീഴാതിരിക്കാനായി ഇരുവരും ഓടിമാറുന്ന ദൃശ്യങ്ങള്‍ കാണികളില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
106 മീറ്റര്‍ ദൂരത്തേക്ക് പന്ത് പറത്തിയ ശ്രേയസ് ആണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഏറ്റവും വലിയ സിക്സിന് ഉടമ. 104 മീറ്റര്‍ ദൂരത്തേക്ക് സിക്സ് പറത്തിയ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലാണ് രണ്ടാമത്. ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു മാക്സ്വെല്ലിന്റെ പടുകൂറ്റന്‍ സിക്സ്. ബംഗ്ലാദേശിനെതിരെ 101 മീറ്റര്‍ ദൂരത്തേക്ക് സിക്സ് പറത്തിയ ശ്രേയസ് തന്നെയാണ് മൂന്നാം സ്ഥാനത്ത്.
ബംഗ്ലാദേശിനെതിരെ 99 മീറ്റര്‍ ദൂരം താണ്ടിയ സിക്സുമായി പാകിസ്ഥാന്റെ ഫഖര്‍ സമന് നാലാം സ്ഥാനത്തുണ്ട്. പാകിസ്ഥാനെതിരെ ചെന്നൈയില്‍ 98 മീറ്റര്‍ സിക്സര്‍ പറത്തിയ ഡേവിഡ് വാര്‍ണറും ഇന്ത്യക്കെതിരെ ധരംശാലയില്‍ 98 മീറ്റര്‍ സിക്സ് പറത്തിയ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലും ഓസ്ട്രേലിയക്കെതിരെ 95 മീറ്റര്‍ സിക്സ് പറത്തിയ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 3, 2023, 1:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]