
ദില്ലി: അനധികൃതമായി യുഎസ് അതിർത്തി കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവുണ്ടായതായി റിപ്പോർട്ട്. 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനും ഇടയിൽ അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാർ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുസിബിപി) ഡാറ്റ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2019-20ൽ 19883 പേരാണ് പിടിയിലായത്. 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയിൽ കാനഡ അതിർത്തിയിൽ 30,010 പേരും മെക്സിക്കോയുടെ അതിർത്തിയിൽ 41,770 ഇന്ത്യക്കാരും പിടിയിലായി.
മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു യുഎസിലേക്ക് അഭയം തേടിയെത്തുന്നവരിൽ കൂടുതൽ. എന്നാൽ, ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നത് അമേരിക്കയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി യുഎസിൽ കടക്കുന്നതിനിടെ അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഏറെയും അവിവാഹിതരാണ്. 84,000 അവിവാഹിതരായ ഇന്ത്യക്കാരെയാണ് യുഎസ് അതിർത്തിയിൽ പിടികൂടിയത്. കൂടാതെ 730 കുട്ടികളെയും കസ്റ്റഡിയിലെടുത്തു.
യുഎസിൽ കടന്ന് അഭയം തേടിയ ശേഷം ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും അതിർത്തി പട്രോളിംഗ് ആയി മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനമായ രീതിയിൽ യുഎസിൽ കടന്ന ഇന്ത്യക്കാരുടെ ചുവടുപിടിച്ചാണ് പലരും എത്തുന്നത്. ഈ കാലയളവിൽ ലോകമെമ്പാടുമുള്ള 20 ലക്ഷം ആളുകൾ അനധികൃതമായി അതിർത്തി കടന്നതായി റിപ്പോർട്ടിൽ പറയുന്നു. വിസ പ്രശ്നങ്ങൾ മൂലമാകാം യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Last Updated Nov 3, 2023, 12:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]