
കൊച്ചി: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്ന് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 500 ഒഴിവുകളാണ് നിലവിലുള്ളത്. ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രതിമാസം 2400 യൂറോ മുതല്‍ 4000 യൂറോ വരെ ശമ്പളം ലഭിക്കുമെന്ന് ഒഡെപെക് അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം സൗജന്യമായി നല്കുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്റ്റൈപ്പന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജര്‍മന്‍ ഭാഷയില്‍ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബർ അഞ്ചിനാണ് സൗജന്യ റിക്രൂട്ട്മെന്റ്. സ്ഥലം: ഒഡെപെക്, നാലാം നില, ഇന്‍കെല്‍ ടവര്‍ 1, ടെല്‍ക്കിന് സമീപം, അങ്കമാലി സൗത്ത്. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 0471 2329440
ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി കരിയര്‍ ഫെയര്‍ കൊച്ചിയില്‍
കൊച്ചി: നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് ആറാം തീയതി മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.
ഡോക്ടര്‍മാര്‍ (ഇംഗ്ലണ്ട്): സൈക്രാട്രി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങളാണ് യുകെയിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. PLAB യോഗ്യത ആവശ്യമില്ല. അഭിമുഖ സമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.
ഡോക്ടര്‍മാര്‍(വെയില്‍സ്): ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ യു.കെയില്‍ രജിസ്ട്രേഷന് നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്സൈറ്റില്‍ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 4253 939 നമ്പറില്‍ ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍ [email protected].
Last Updated Nov 2, 2023, 6:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]