
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വർധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാർഹിക ഉപാഭോക്താക്കൾക്ക് നിരക്ക് വർധനയില്ല.(Kerala Electricity Charges Increased)
നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂൺ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 20 രൂപ അധികം നൽകേണ്ടി വരും.
താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.
Story Highlights: Kerala Electricity Charges Increased
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]