
റിയാദ്: വേർപെടുത്തൽ ശസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. ഹസ്ന, ഹസീന എന്നീ സയാമീസ് ഇരട്ടകൾ മാതാപിതാക്കളോടൊപ്പം പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് എത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തുന്നത്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) സഹകരിച്ച് പ്രത്യേകം മെഡിക്കൽ ഇവാക്വേഷൻ വിമാനം സജ്ജീകരിച്ച് കുട്ടികളെ കൊണ്ടുവരാൻ ഞായറാഴ്ചയാണ് റിയാദിൽ നിന്ന് നൈജീരിയൻ തലസ്ഥാനമായ അബുജയിലേക്ക് പുറപ്പെട്ടത്.
റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളെ പിന്നീട് വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള സാധ്യതാ പരിശോധനകൾക്ക് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതിക്കും പൊതുവായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൗദി ഭരണകൂടം കാണിക്കുന്ന താൽപ്പര്യത്തിനും പിന്തുണക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും ശസ്ത്രക്രിയാതലവൻ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു. 32 വർഷത്തിനിടയിൽ ലോകത്തിലെ പല രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന സയാമീസുകളെ വേർപ്പെടുത്താനായി ഏകദേശം 60 ശസ്ത്രക്രിയകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.
Read Also –
നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 17,260 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 17,260 വിദേശികള്‍ പിടിയില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഈ മാസം 19 മുതല്‍ 25 വരെ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
താമസ നിയമം ലംഘിച്ച 10,819 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,090 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,351പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 703 പേരും അറസ്റ്റിലായി. ഇവരിൽ 37 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്.
Last Updated Nov 2, 2023, 5:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]