
തൃശൂർ: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് സഹകരിക്കുമെന്ന ലീഗിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് പി മോഹനൻ പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിൽക്കണം. പലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും പി മോഹനൻ കൂട്ടിച്ചേർത്തു.
പലസ്തീൻ വിഷയത്തിൽ ശശി തരൂരിന്റെ പ്രതികരണം ആണ് കോൺഗ്രസ് നിലപാട്. അതിനാൽ കോൺഗ്രസിനെ ക്ഷണിക്കില്ല. ശശി തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടത് അല്ല. മുന്നണിയിൽ ലീഗിന് പ്രയാസം ഉണ്ടാകേണ്ടെന്ന് കരുതി ആണ് ആദ്യം വിളിക്കാതിരുന്നത്. ഇപ്പോൾ അവർ തന്നെ പോസിറ്റീവ് ആയി പ്രതികരിച്ചുവെന്നും പി മോഹനൻ പറഞ്ഞു. ശശി തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ട് വന്നത് ശരി ആണോ എന്ന് ലീഗ് തന്നെ പറയട്ടെയെന്നും പി മോഹനൻ പറഞ്ഞു.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കിൽ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസില് കോൺഗ്രസിന്റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated Nov 2, 2023, 6:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]