
മോഹൻലാലും മമ്മൂട്ടിയും. ഈ രണ്ട് പേരും മലയാളികളുടെ ആവേശമാണ്, സ്വകാര്യ അഹങ്കാരമാണ്. മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്. ഫാൻസുകാർ തമ്മിൽ വാക്കേറ്റം ആണെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും സഹോദരതുല്യമായ സ്നേഹമാണുള്ളത്. അക്കാര്യം പലപ്പോഴും താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്.
മോഹൻലാലും മമ്മൂട്ടിയും പൊതുപരിപാടികളിൽ അങ്ങനെ ഒന്നിച്ചെത്താറില്ല. അങ്ങനെ വന്നാൽ പിന്നെ സോഷ്യൽ മീഡിയയിൽ ഇരുവരും തരംഗമായിരിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കേരളീയം 2023ന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടിയും മോഹൻലാലും എത്തിയിരുന്നു. ഇവിടെ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അക്കൂട്ടത്തിൽ മമ്മൂട്ടിയോട് കുസൃതി കാട്ടുന്ന മോഹൻലാലിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്.
വേദിയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ മമ്മൂട്ടി എന്തോ പറയുമ്പോൾ കുസൃതയോട് മോഹൻലാൽ അദ്ദേഹത്തെ നുള്ളുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഈ വീഡിയോ എഡിറ്റ് ചെയ്ത് പല സിനിമാ സംഭാഷണങ്ങളും കോർത്തിണക്കിയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഫാന്‍സുകാര്‍ വാക്കുതര്ക്കത്തിലേര്പ്പെട്ടാലും ഇവരുടെ ഈ ബോണ്ടിംഗ് ആണ് മലയാള സിനിമയുടെ ഭാഗ്യം എന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൃഷഭ, നേര്, ബറോസ്, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ ചത്രങ്ങളും നടന്റേതായി റിലീസിന് ഒരുങ്ങുകയാണ്. വാലിബന് ജനുവരി 24ന് റിലീസ് ചെയ്യും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം.
കണ്ണൂർ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നിലവിൽ ടർബോ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഭ്രമയുഗം, കാതൽ, ബസൂക്ക എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഹെറര്‍ ത്രില്ലറില്‍ ഒരുങ്ങുന്ന ഭ്രമയുഗം അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
Last Updated Nov 2, 2023, 12:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]