പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിൽ. കോങ്ങാട് കോലാർകുന്ന് വീട്ടിൽ നൗഫിനാണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്.
രണ്ടു ദിവസം മുമ്പാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവിൻറെ ബൈക്ക് മോഷണം പോയത്. കടയിൽ സാധനങ്ങൾ വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും ആർ എസ് റോഡ് പരിസരത്ത് നിർത്തിയിട്ട
ബൈക്ക് കാണാനില്ല. ഫോട്ടോയും രേഖകളും സഹിതം പൊലീസിൽ പരാതി നൽകി.
കേസെടുത്ത് പൊലീസിൻറെ അന്വേഷണം ആരംഭിച്ചു. വാഹന പരിശോധന നടത്തുന്ന പട്രോളിങ് വിഭാഗത്തിന് ബൈക്കിൻറെ വിവരങ്ങൾ കൈമാറി.
രാത്രിയും പകലും പൊലീസിൻറെ വാഹന പരിശോധനയും നടത്തി. ഇതിനിടയിലാണ് കണ്ണിയംപുറത്ത് നിന്നും പ്രതി നൌഫിനെ പൊലീസ് കയ്യോടെ പൊക്കിയത്.
മോഷ്ടിച്ച ബൈക്കുമായി ഷൊർണൂരിൽ പോയി, തിരികെ പാലക്കാട്ടേക്കു പോകും വഴിയായിരുന്നു പ്രതി പൊലീസിന് മുന്നിൽപെട്ടത്. കോങ്ങാട് ഉൾപ്പെടെ ജില്ലയിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് നൌഫിനെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]