ന്യൂഡൽഹി: ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് ശാഖകൾ സംഘടിപ്പിക്കുന്നതിനെതിരെ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി പൊതു സർവകലാശാലകളിൽ വർഗീയ സ്വഭാവമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
പുറത്തുനിന്ന് ആളുകളെ എത്തിച്ച് ക്യാമ്പസുകളിൽ ശാഖകൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നു. സർവകലാശാലകൾ വിദ്യാർത്ഥികളുടേതാണെന്നും ആർഎസ്എസിൻ്റേതല്ലെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.
അക്കാദമിക ഇടങ്ങളിൽ ആർഎസ്എസിന് പ്രവർത്താനുമതി നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പറഞ്ഞു. രാജ്യത്തെ അക്കാദമിക മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ ഒന്നിക്കണമെന്നും എസ്എഫ്ഐ ആഹ്വാനം ചെയ്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]