മലപ്പുറം: പരപ്പനങ്ങാടിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 10 കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി. ഛത്തീസ്ഗഡ് സ്വദേശി സദാ ശിവോ ബഗേൽ (31) ആണ് അറസ്റ്റിലായത്.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവൻ്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് സാഹിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് തുടർച്ചയായി രണ്ട് ദിവസം അവധിയായിരുന്ന സാഹചര്യം മുതലെടുക്കാനാണ് പ്രതി മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. ഡ്രൈ ഡേ പ്രമാണിച്ച് മാഹിയിൽ നിന്ന് ട്രെയിൻ മാർഗം വൻതോതിൽ മദ്യം കടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
വിൽപ്പനയ്ക്കായി നേരത്തെ തന്നെ മാഹിയിൽ നിന്നെത്തിച്ച മദ്യം ഇയാൾ സൂക്ഷിച്ചുവെക്കുകയായിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]