![](https://newskerala.net/wp-content/uploads/2024/10/mixcollage-03-oct-2024-07-14-pm-5385_1200x630xt-1024x538.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും പിടിയിലായി. തിങ്കളാഴ്ച്ചയാണ് മൃഗശാലയിലെ മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തു ചാടിയത്. ഇതിൽ രണ്ട് കുരങ്ങുകൾ ഭക്ഷണം എടുക്കാൻ ശ്രമിക്കവേ ഇന്നലെ പിടിയിലായിരുന്നു. ഒടുവിൽ കെഎസ്ഇബിയുടെ ബക്കറ്റ് ക്രെയ്ൻ സംവിധാനത്തിലൂടെ ആണ് മൂന്നാമത്തെ കുരങ്ങനെയും പിടിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 3 പെൺ ഹനുമാൻ കുരങ്ങുകൾ മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്തുചാടി മൃഗശാലക്കകത്തുള്ള മരത്തിൽ തന്നെ നിലയുറപ്പിച്ചിരുന്നത്. ഏറെ പണിപ്പെട്ടെങ്കിലും ഈ 3 കുരങ്ങുകളും താഴേക്കിറങ്ങി വരാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഭക്ഷണമെടുക്കാൻ താഴെയിറങ്ങി വന്ന സമയത്താണ് ഇതിൽ രണ്ടെണ്ണത്തിനെ പിടികൂടിയത്. അപ്പോഴും പിടിതരാതെയിരിക്കുകയായിരുന്നു മൂന്നാമത്തെ പെൺകുരങ്ങ്. ഇപ്പോൾ മൂന്ന് ഹനുമാൻ കുരങ്ങുകളെയും കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]