![](https://newskerala.net/wp-content/uploads/2024/10/serial-actress-car-accident_1200x630xt-1024x538.jpg)
അടൂർ: പത്തനംതിട്ട എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (30) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. ഏറെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതക്കുരുക്ക് അഴിച്ചത്. മദ്യലഹരിയിൽ ആയിരുന്നുവെന്ന സംശയത്തിൽ പൊലീസ് നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കി. നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കോസെടുത്ത് ജാമ്യത്തിൽ വിട്ടു.
നടി ഓടിച്ചിരുന്ന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുമായി നടിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ നടിയുടെ കാറിന്റെ മുൻ ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.
Read More : ‘ലോറി ഉടമ മനാഫ്’; യൂട്യൂബ് ചാനലിൽ നിന്നും അർജുന്റെ ഫോട്ടോ മാറ്റി, ഒറ്റ ദിവസം കൂടിയത് 2.5 ലക്ഷം സബ്സ്ക്രൈബഴേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]