കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ദേശീയപാത 766 ന്റെ ഭാഗമായ കോഴിക്കോട്-കൊല്ലങ്ങല് റോഡില്‍ താമരശ്ശേരി ചുരത്തില്‍ 6, 7, 8 വളവുകളിലെ കുഴികള്‍ അടക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്നു പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനുമായുള്ള പ്രവൃത്തികള്‍ നടത്തുന്നതിനുമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഒക്ടോബര്‍ ഏഴാം തിയ്യതി മുതല്‍ പതിനൊന്നാം തിയ്യതി വരെ ഭാരമുള്ള വാഹനങ്ങള്‍ ചുരം വഴി പകല്‍ സമയത്ത് കടന്നു പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More : കുടിക്കാനെടുത്ത പൈപ്പ് വെള്ളത്തിൽ ‘ചെവിപ്പാമ്പ്’, ഒരിഞ്ച് നീളമുള്ള പാമ്പിനെ കണ്ടെത്തിയത് അമ്പലപ്പുഴയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]