![](https://newskerala.net/wp-content/uploads/2024/10/1727965108_new-project-2-_1200x630xt-1024x538.jpg)
പല രസകരമായ വീഡിയോകളും ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾ ഇഷ്ടം പോലെ കാണാം. പട്ടികളും പൂച്ചകളും അടക്കമുള്ള വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സാവാതെ കാണുന്നതാണ് അത്തരം വീഡിയോകൾ. എന്തായാലും, അങ്ങനെ ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ഒടുവിലായി വൈറലായി കൊണ്ടിരിക്കുന്നത്.
ഈ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് സയൻസ് ഗേൾ എന്ന യൂസറാണ്. വീഡിയോയിൽ ഒരു നായ മാത്രമല്ല ഉള്ളത്, ഒന്നിലധികം നായകളുണ്ട്. അതിൽ ഒരു നായ റോബോട്ട് നായയാണ്. ഒരു റോബോട്ട് നായയെ കണ്ടാൽ ശരിക്കും ഒരു നായ എങ്ങനെ പ്രതികരിക്കും എന്ന് കാണിക്കുന്നതാണ് വീഡിയോ. റോബോട്ട് നായയെ കാണുന്ന നായകളുടെ പ്രതികരണം എന്ന് തന്നെയാണ് അതിന് കാപ്ഷനും നൽകിയിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് പാർക്ക് പോലെയുള്ളൊരു സ്ഥലമാണ്. ഒരുപാട് പേർ തങ്ങളുടെ വളർത്തുനായകളുമായി ഇവിടെ എത്തിയിട്ടുണ്ട്. പെട്ടെന്നാണ് ഒരു റോബോട്ട് നായ ആ നായകളെ സമീപിക്കുന്നത്. ആദ്യം കൗതുകത്തോടെയാണ് ഓരോ നായയും അതിനെ നോക്കുന്നത്. പിന്നീട്, പതുക്കെ അതിനെ സമീപിക്കുന്നതും കാണാം.
എന്നാൽ, സംഗതി റോബോട്ട് നായയുടെ അടുത്തെത്തിയതോടെ നായകളോരോന്നും ഭയപ്പെട്ടു. പിന്നെ അവ ഭയപ്പെട്ട് അവിടെ നിന്നും പോകുന്നതാണ് കാണാനാവുന്നത്. അവ പലവഴി ഓടുന്നതും വീഡിയോയിൽ കാണാം. എന്തായാലും, എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Dogs respond to a robot dog
pic.twitter.com/7C9PehoCOz
— Science girl (@gunsnrosesgirl3) October 1, 2024
ഒരുപാട് പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, ‘തനിക്കും ആ നായകളുടെ അതേപോലെ ഇതൊരു ബുദ്ധിമുട്ടിക്കുന്ന ഒന്നായിട്ടാണ് തോന്നിയത്. തനിക്കും റോബോട്ടുകളോട് പ്രിയമില്ല’ എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]