
എസ്. ഷങ്കറിന്റെ സംവിധാനത്തിൽ 1996ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ സിനിമയാണ് ഇന്ത്യൻ. പ്രമേയം കൊണ്ടും മേക്കിംഗ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ തിമിഴ് സിനിമാസ്വാദകർ ആവേശത്തിൽ ആയിരുന്നു. അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയും ലഭിച്ചു. എന്നാൽ
വീണ്ടും കമൽഹാസൻ നായകനായി ഇന്ത്യൻ 2 എത്തിയപ്പോൾ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു.
ആദ്യ ഷോ മുതൽ തന്നെ ഇന്ത്യൻ 2വിന് സമ്മിശ്ര പ്രതികരണം ലഭിച്ചു. പിന്നാലെ വിമർശനവും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 250 മുതൽ 300 കോടി മുതൽ മുടക്കിലാണ് ഇന്ത്യൻ 2 തിയറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ദിവസം ഒഴിച്ച് മറ്റ് ദിവസങ്ങളിൽ എല്ലാം വേണ്ടത്ര ശോഭിക്കാൻ കമൽഹാസൻ സിനിമയ്ക്ക് സാധിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം 150 കോടിയാണ് ഇന്ത്യൻ 2വിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ.
‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
ഇതിനിടെ ഇന്ത്യൻ 3 വരുന്നുവെന്ന് നേരത്തെ തന്നെ കമൻഹാസൻ ഉൾപ്പടെയുള്ളവർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ടെയിൽ എൻഡിലും ഇക്കാര്യം ഉണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രം തിയറ്ററുകളിൽ എത്തില്ലെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ 3 ഡയറക്ട് ഒടിടി റിലീസായിട്ട് എത്തിക്കാനാണ് അണിയറക്കാർ തീരുമാനിക്കുന്നതെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന് ആകും സ്ട്രീമിംഗ് അവകാശമെന്നും റിപ്പോർട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 2024 ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രമാണ് ഇന്ത്യന്‍ 2.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]