
ഒരു കാലത്ത് ബോക്സ് ഓഫീസ് എന്നാൽ ബോളിവുഡ് എന്ന് പറഞ്ഞ സമയമുണ്ടായിരുന്നു. അത്രത്തോളം ഗംഭീര വിജയമായിരുന്നു ഓരോ സിനിമകളും നേടിയത്. എന്നാൽ കൊവിഡിന് ശേഷം കഥ മാറി. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും മുടക്കുമുതൽ പോലും ലഭിക്കാതെ പരാജയത്തിന്റെ പടുകുഴിയിലേക്ക്. ഷാരൂഖ് ചിത്രങ്ങൾ ഒഴിച്ചുള്ളവയ്ക്ക് കളക്ഷനിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ല. എന്നാൽ ആ ഷാരൂഖ് ഖാൻ ചിത്രത്തെയും ഞെട്ടിച്ച് കൊണ്ടുള്ള വിജയം സ്വന്തമാക്കിയൊരു സിനിമയുണ്ട് ഹിന്ദിയിൽ.
2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത സ്ത്രീ 2 ആണ് ആ ബോളിവുഡ് ചിത്രം. സ്ത്രീയുടെ ആദ്യഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടുതന്നെ രണ്ടാം ഭാഗവും പ്രഖ്യാപന വേള മുതൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. എന്നിരുന്നാലും വലിയൊരു വിജയമായി മാറുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. എന്നാൽ മുൻവിധികളെ മാറ്റി മറിച്ച്, ബോളിവുഡിനെ അടക്കം ഞെട്ടിച്ച് കൊണ്ട് വമ്പൻ ഹിറ്റായി മാറി ചിത്രം. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സ്ത്രീ 2 ബോക്സ് ഓഫീസിൽ മിന്നിക്കയറി. ഒടുവിൽ ബോളിവുഡിൽ ഇതുവരം സിനിമകളിൽ ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റായും ചിത്രം മാറി.
കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ 867.72 കോടി രൂപയാണ് സ്ത്രീ 2 നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 619.66 കോടിയും. ഷാരൂഖ് ഖാന്റെ ജാവന്റെ കളക്ഷനെയും മറികടന്നാണ് ഈ ചിത്രം വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.
‘ലിയോ’യുടെ തട്ട് താണുതന്നെ; ബാഹുബലിയെ വീഴ്ത്തി 2018ഉം ആടുജീവിതവും, രജനികാന്ത് പടത്തെ തൂക്കി ഫഹദും
നിലവിൽ അൻപതാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ് സ്ത്രീ 2. ഇത് അണിയറ പ്രവർത്തകർ ആഘോഷമാക്കുന്നുമുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് ഒരു ഹിന്ദി ചിത്രം 50 ദിവസങ്ങൾ തിയറ്ററിൽ പൂർത്തിയാക്കുന്നത്. അതേസമയം, ഒക്ടോബര്11 മുതൽ ചിത്രം ഒടിടിയില് സ്ട്രീം ചെയ്യും. ആമസോൺ പ്രൈമിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]