![](https://newskerala.net/wp-content/uploads/2024/10/jayasurya.1.2930037.jpg)
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന വിവാദ ആരോപണങ്ങൾക്കും പിന്നാലെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടൻ ജയസൂര്യ. തന്റെ ഭാര്യ സരിതയെ ചേർത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് ഏറെ നാളുകൾക്ക് ശേഷം നടൻ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വെെറലായി. നിരവധി പേരാണ് ജയസൂര്യയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.
‘തെറ്റ് ചെയ്യാത്തവർ ഇങ്ങനെ നെഞ്ചുംവിരിച്ചു ആണത്തത്തോടെ നടക്കും. ജയേട്ടൻ’,’സത്യം വിജയിക്കും’, ‘നിങ്ങളെ ഞങ്ങൾക്ക് അറിയാം ജയേട്ടാ’, ‘ഈ സന്തോഷം നശിപ്പിക്കാൻ ഒരാളെയും ദൈവം അനുവദിക്കാതിരിക്കട്ടെ’ തുടങ്ങി നിരവധി കമന്റുകൾ വരുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റ് ഇടനാഴിയിൽ വച്ച് നടൻ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടി പരാതിയും നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. പരാതി അടിസ്ഥാന രഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും ജയസൂര്യ ഹെെക്കോടതിയിൽ സമർപ്പിച്ച് മൂൻകൂർ ജാമ്യം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സെക്ഷൻ 354, 354 എ, 509 വകുപ്പുകൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]