![](https://newskerala.net/wp-content/uploads/2024/10/swasika-.1.2930028.jpg)
സിനിമ- സീരിയൽ രംഗത്ത് ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്വാസിക. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വ്യത്യസ്തവും ആഴത്തിലുമുള്ള കഥാപാത്രങ്ങളാണ് സ്വാസിക മികച്ചതാക്കിയത്. അടുത്തിടെയാണ് സിനിമ, സീരിയൽ താരമായ പ്രേം ജേക്കബുമായി സ്വാസികയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ ഭാര്യയെന്ന നിലയിൽ സ്വാസിക ചെയ്യുന്നചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രേം.
‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ട് തൊഴാറുണ്ട്. ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം, ഞാനും ചെയ്യുമെന്ന് ഞാൻ പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ അവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമയിലും പരസ്യങ്ങളിലുമൊക്കെ അഭിനയിക്കാൻ പോകുമ്പോഴാണ് കൂടുതലും ഇത്തരത്തിൽ ചെയ്യുന്നത്.
സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരും, കഴിക്കാൻ വിളമ്പി തരും, ഞാൻ കഴിച്ച് പ്ളേറ്റിൽ ഭക്ഷണം കഴിക്കും. ആ കൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ളേറ്റ് കഴുകിയാൽ വലിയ ദേഷ്യമാണ്. ഇത്എന്റെ വിശ്വാസവും ഇഷ്ടവുമാണെന്ന് പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിൽ നിന്ന് മാറില്ല എന്നാണ് സ്വാസിക പറയുന്നത്. എന്നെ അടുക്കളയിൽ കയറാനും സമ്മതിക്കില്ല, കയറിയാൽ അവിടെയിരിക്ക്, ഞാൻ കൊണ്ടുവരാം എന്ന് പറയും’- പ്രേം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രേം ഇക്കാര്യങ്ങൾ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]