മുംബയ്: ബിസിനസ് ഹബ്ബുകളും ടെക് വില്ലേജുകളും മറ്റും വളരുന്നതിനൊപ്പം ഇന്ത്യയുടെ ഭൂസ്വത്തിനും വിലയേറുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബിനിനസ്, ടെക് കേന്ദ്രങ്ങളുള്ള നഗരങ്ങളാണ് മുംബയ്, ഡൽഹി, ബംഗളൂരു, കൊച്ചി തുടങ്ങിയവ. അതിനാൽ തന്നെ ഈ മേഖലകളിൽ പ്രോപ്പർട്ടികൾക്കും മൂല്യം ഏറെയാണ്. ഇപ്പോഴിതാ മുംബയിലെ ഒരു പ്ളോട്ടിന് 2000 കോടിയിലധികം വില ഉയർന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
മുംബയുടെ ബിസിനസ് ജില്ല എന്നറിയപ്പെടുന്ന നരിമാൻ പോയിന്റിലെ 4.2 ഏക്കർ ഭൂമി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുകയാണ് മുംബയ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംആർസിഎൽ). ആഡംബര ഹോട്ടലുകൾ, വൻകിട ഓഫീസുകൾ, നിയമ സ്ഥാപനങ്ങൾ, ബാറുകൾ തുടങ്ങിയവയാൽ സമ്പന്നമായ ആഡംബര പ്രദേശമാണ് നരിമാൻ പോയിന്റ്. ആഗോള ടെൻഡർ വിളിച്ചാണ് എംഎംആർസിഎൽ ലേലം സംഘടിപ്പിക്കുന്നത്. നഗരത്തിലെ ഏറ്റവും വിലയേറിയ പ്രദേശം ഇതാദ്യമായാണ് ലേലത്തിന് വയ്ക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡറുകൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
വിധാൻഭവൻ മെട്രോ സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന 1.6 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലത്തിന് 2000 കോടിയിലേറെ മൂല്യമുണ്ടെന്നാണ് ലേലത്തിന്റെ ഉപദേശകനായി എംഎംആർസിഎൽ നിയമിച്ച നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കുന്നത്. ലേലത്തുക മുംബയ് മെട്രോ പ്രോജക്ടുകളുടെ പൂർത്തീകരണത്തിനായായിരിക്കും ചെലവഴിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലേലവുമായി ബന്ധപ്പെട്ട് അധികൃതർ മുൻനിര ആഗോള ഡെവലപ്പർമാരായ ബ്ളാക്സ്റ്റോൺ ഗ്രൂപ്പ്, സുമിടോമോ കോർപ്പറേഷൻ, ടാറ്റ ഗ്രൂപ്പ്, ലോധ, കെ രഹേജ കോർപ്പറേഷൻ, ഒബറോയ് റിയാലിറ്റി എന്നിവർ അടക്കുള്ളവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇവരിൽ നിന്നെല്ലാം അനുകൂലമായ പ്രതികരണം ലഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.