![](https://newskerala.net/wp-content/uploads/2024/10/Govinda-Health-Update1-1727786348657_1200x630xt-1024x538.jpg)
മുംബൈ: റിവോൾവർ അബദ്ധത്തിൽ നിലത്ത് വീണ് വെടിപൊട്ടി കാലിന് പരിക്കേറ്റുവെന്ന നടൻ ഗോവിന്ദയുടെ മൊഴി വിശ്വസിക്കാതെ മുംബൈ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബുധനാഴ്ച നടനെ ആശുപത്രിയിൽ സന്ദർശിച്ചു, വിവിധ ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോവിന്ദ സംഭവവുമായി ബന്ധപ്പെട്ട നല്കിയ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം.
സീനിയർ പോലീസ് ഇൻസ്പെക്ടർ ദയാ നായക്കിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് നടനുമായി സംസാരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തോക്ക് വീഴുകയും തുടര്‍ന്ന് പൊട്ടി ഒരു ബുള്ളറ്റ് തന്റെ കാലിൽ കയറിയെന്നുമാണ് താരം പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ തന്റെ വസതിയിൽ സംഭവം നടക്കുമ്പോൾ ഗോവിന്ദ തനിച്ചായിരുന്നു.
ഒരു ന്യൂസ് 18 റിപ്പോര്‍ട്ട് പ്രകാരം പൊലീസ് സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി പോലീസ് പറയുന്നില്ല, പക്ഷെ “അവർക്ക് ഗോവിന്ദയുടെ കഥ പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ല” എന്നാണ് ഒരു വൃത്തത്തെ ഉദ്ധരിച്ച് പറയുന്നത്. ഗോവിന്ദയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഗോവിന്ദയ്ക്ക് വെബ്ലി കമ്പനിയുടെ ലൈസൻസുള്ള റിവോൾവർ ഉണ്ട്. പഴയ റിവോൾവർ ലോക്ക് ചെയ്തിരുന്നില്ലെന്നും. തിങ്കളാഴ്ച രാവിലെ അത് വച്ചിരുന്ന അലമറയില് മറ്റൊരു കാര്യം തിരയുമ്പോള്‍ അത് മറിഞ്ഞ് വീണ് തോക്ക് പൊട്ടിയെന്നും. ബുള്ളറ്റ് കാലില്‍ തറച്ചുവെന്നും ഗോവിന്ദ പറയുന്നു.
ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ല്‍ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികര്‍ത്താവായും ഗോവിന്ദ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.
‘മറ്റൊരാളോടൊപ്പം ഉറങ്ങുക, അവനോട് പറയുക’: ആ പ്രണയ ബന്ധം പിരിയാന്‍ അതും ചെയ്തു, വെളിപ്പെടുത്തി നടി കല്‍ക്കി
‘പ്രേക്ഷകർക്ക് എന്നെ കൊല്ലാൻ തോന്നും’: പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ജഗദീഷ്, പടം കണ്ടുപിടിച്ച് ആരാധകര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]