
.news-body p a {width: auto;float: none;}
ഇടുക്കി: ആശുപത്രിയിൽ കയറി ഗർഭിണിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലെ പ്രതിയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ അതിക്രമം കാണിച്ചത്. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
അതേസമയം, കോഴിക്കോട്ടെ നാദാപുരത്ത് പത്ത് വയസുകാരിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനും പീഡനത്തിനും വിധേയമാക്കിയ വയോധികനെ 79 വർഷം കഠിന തടവിനും 1,12,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊയിലോത്തറ തോട്ടക്കാട് വട്ടകൈത ബാലനെയാണ് (79)നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാവിലുംപാറ പഞ്ചായത്തിലെ വട്ടകൈതയിൽ വച്ച് അതിജീവിതയെ ഇയാൾ നിരന്തരമായി ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പരാതി സ്കൂൾ അദ്ധ്യാപിക ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് തൊട്ടിൽ പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.