![](https://newskerala.net/wp-content/uploads/2024/10/kuwaiti-planes-routes-changed-due-to-instability-in-the-region_1200x630xt-1024x538.jpg)
കുവൈത്ത് സിറ്റി: മേഖലയിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളില്‍ മാറ്റം വരുത്തിയതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. വിമാന യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഡിജിസിഎ ചൊവ്വാഴ്ച അറിയിച്ചു.
റൂട്ട് മാറ്റ് കാരണം ചില വിമാനങ്ങള്‍ കുവൈത്തില്‍ വൈകിയാകും എത്തുകയെന്ന് എവിയേഷന്‍ സേഫ്റ്റി ആൻഡ് എയര്‍ ട്രന്‍സ്പോര്‍ട്ട് അഫേഴ്സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി പറഞ്ഞു. എല്ലാ കുവൈത്ത് വിമാനങ്ങളും സുരക്ഷിതമാണെന്നും കുവൈത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും സുരക്ഷിതമായ രീതിയില്‍ വിമാനങ്ങളുടെ വരവ് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also – തീപിടിത്തത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങി; ജിദ്ദയിൽ രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ശ്വാസംമുട്ടി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]