ന്യൂഡൽഹി : രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വൻ ഭൂചലനം. ഉച്ചയ്ക്ക് 2.55നാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാന മേഖലയിലെ വിവിധ നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.കുറച്ചു സമയം മാത്രമാണ് പ്രകമ്പനം നീണ്ടു നിന്നത്. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം എന്നാണ് റിപ്പോർട്ടുകൾ. ഭൂചലനം റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തി.
നേപ്പാളിൽ റെക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.51നാണ് അവിടെ ഭൂകമ്പം ഉണ്ടായത്. അനിഷ്ട സംഭവങ്ങൾ ഒന്നും ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.