വസ്ത്രധാരണത്തില്‍ മമ്മൂട്ടിയോളം ശ്രദ്ധിക്കുന്ന മറ്റൊരു മലയാള താരമില്ല. ഫാഷനിലെ ലേറ്റസ്റ്റ് ട്രെന്‍ഡുകള്‍ പരീക്ഷിച്ച് നോക്കാന്‍ എപ്പോഴും തല്പരനായ, പലപ്പോഴും ആ ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ആളുമാണ് മമ്മൂട്ടി. കണ്ണൂര്‍ സ്ക്വാഡ് എന്ന,
താന്‍ നായകനായ ഏറ്റവും പുതിയ ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ മമ്മൂട്ടിയുടെ ചില ചിത്രങ്ങളും വീഡിയോകളും വീണ്ടും വൈറല്‍ ആവുകയാണ്. കണ്ണൂര്‍ സ്ക്വാഡ് പ്രൊമോഷണല്‍ വേദികളില്‍ കണ്ടതില്‍ നിന്നും ലുക്ക് അടിമുടി മാറ്റിയാണ് ഈ ചിത്രങ്ങളില്‍ മമ്മൂട്ടി.
താടിയെടുത്ത്, ലൂസ് ജീന്‍സും ഫ്ലോറല്‍ പ്രിന്റഡ് ഫുള്‍ സ്ലീവ് ഷര്‍ട്ടും ഉള്ളില്‍ ഒരു ടീഷര്‍ട്ടുമൊക്കെയായി ട്രെന്‍ഡി ലുക്കിലാണ് മമ്മൂട്ടി. മുടി പറ്റെ വെട്ടിയിട്ടുമുണ്ട്. ഒപ്പം ഒരു സണ്‍ ഗ്ലാസും. ദുബൈയിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആവുന്നത്. അതേസമയം മമ്മൂട്ടി അടുത്തതായി നായകനാവുന്ന വൈശാഖ് ചിത്രത്തിന് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്ന് സംശയിക്കുന്നവരുമുണ്ട്.
കണ്ണൂര്‍ സ്ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ പേര് അടിപിടി ജോസ് എന്നാണെന്ന് നേരത്തെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടൈറ്റില്‍ അതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യത്തിന് അല്ലെന്നും വേറെ കഥയാണെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു. മമ്മൂട്ടി വീണ്ടും അച്ചായന് കഥാപാത്രമായെത്തുന്ന ചിത്രം കോമഡി മാസ് എന്റര്ടെയ്നര് ആയിരിക്കുമെന്നും സംവിധായകന് മിഥുന് മാനുവല്‍ തോമസ് ആയിരിക്കും തിരക്കഥ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. തെലുങ്ക് ചിത്രം യാത്ര 2 ലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
ALSO READ : യുഎഇ ബോക്സ് ഓഫീസിലെ ജനപ്രിയന് ആര്? ആദ്യ വാരാന്ത്യത്തില്‍ മുന്നിലെത്തിയ 8 ചിത്രങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Oct 3, 2023, 12:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]