First Published Oct 3, 2023, 1:02 PM IST
ടെക്നോളജി രംഗത്തെ അതികായന്മാരായ റിയൽമി പുതിയ റിയൽമി 11 5G (realme 11 5G) അവതരിപ്പിച്ചു. യു.എ.ഇ വിപണിയിലേക്ക് റിയൽമിയുടെ ഔദ്യോഗികമായ ചുവടുവെപ്പ് കൂടെയാണ് പുതിയ ലോഞ്ച്.
ഫ്ലാഗ്ഷിപ് 108MP ക്യാമറയാണ് റിയൽമി 11 5G-യുടെ ഏറ്റവും വലിയ പ്രത്യേകത. 3x ഇൻ-സെൻസർ സൂം നൽകുന്ന ക്യാമറയാണിത്. ഇതോടൊപ്പം 67W SUPERVOOC ചാർജ്, 256GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും പ്രത്യേകതകളാണ്. 2TB എക്സ്റ്റേണൽ മെമ്മറിയിലൂടെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജാണിത്. റിയൽമിയുടെ -ഡബിൾ ഏയ്സ്- (Double Ace) ഇന്നോവേഷന് തെളിവ് കൂടെയാണ്, സെഗ്മന്റിെലെ ഏറ്റവും മികച്ച ഫോണായ റിയൽമി 11 5G.
849 AED ആണ് ഫോണിന്റെ വില. നിലവിൽ ഗ്ലോറി ഗോൾഡ്, ഗ്ലോറി ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിൽ ഫോൺ ലഭ്യമാകും. തെരഞ്ഞെടുത്ത യു.എ.ഇ റീട്ടെയിലർമാർ വഴിയും ഓൺലൈനായി നൂൺ, ആമസോൺ വഴിയും ഫോൺ വാങ്ങാം.
റിയൽമിയുടെ യാത്രയിലെ വലിയ നാഴികക്കല്ലാണ് യു.എ.ഇ വിപണി പ്രവേശം. “വളരെ പ്രധാന്യമുള്ള വിപണിയാണ് ഞങ്ങൾക്ക് യു.എ.ഇ. ഇവിടെ അവസരങ്ങൾക്കും വളർച്ചയ്ക്കും ഞങ്ങൾ പരിശ്രമിക്കുകയാണ്. വലിയ തോതിൽ ഉപയോക്താക്കളെ ലക്ഷ്യമിടുകയാണ് ഞങ്ങൾ. ഇന്നോവേറ്റീവും കട്ടിങ് എഡ്ജുമായാ ഉൽപ്പന്നങ്ങൾ യു.എ.ഇയിലെ യുവതയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.” യു.എ.ഇ സെയിൽസ് ഡയറക്ടർ ലോറൻസ് ഷാങ് പറഞ്ഞു.
2018 മുതൽ പ്രവർത്തിക്കുന്ന ടെക്നോളജി ഇന്നോവേറ്ററാണ് റിയൽമി. കട്ടിങ് എഡ്ജ് ടെക്നോളജി ഉൽപ്പന്നങ്ങൾ യുവതയ്ക്ക് വേണ്ടി പുറത്തിറക്കുന്നതാണ് ബ്രാൻഡിന്റെ രീതി. പിറവിയെടുത്ത് രണ്ടു വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന പദവി തുടർച്ചയായ നാല് സാമ്പത്തികപാദങ്ങളിൽ റിയൽമി സ്വന്തമാക്കി. 2020-ലെ മൂന്നാം പാദത്തിൽ 50 മില്യൺ യു.എസ് ഡോളർ മൂല്യമുള്ള യൂണിറ്റുകൾ വിൽപ്പന നടത്തിയതിനുള്ള റെക്കോഡ് റിയൽമി നേടിയെന്ന് കൗണ്ടർപോയിന്റ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയിരന്നു. 2021-ൽ വെരും 37 മാസം കൊണ്ട് 100 മില്യൺ യു.എസ് ഡോളർ മൂല്യമുള്ള വിൽപ്പനയാണ് കമ്പനി നേടിയതെന്ന് സ്ട്രാറ്റജി അനലിറ്റിക്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ വർഷം തന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ റിയൽമി ആറാം സ്ഥാനത്തേക്ക് ഉയർന്നു. യു.എ.ഇയിലെ ഔദ്യോഗികമായ തുടക്കവും റിയൽമി 11 5G ലോഞ്ചും കൂടുതൽ വലിയ നേട്ടങ്ങളിലേക്കാണ് കമ്പനിയെ എത്തിക്കുക.
3x in-sensor zoom നൽകുന്ന 108MP ഫ്ലാഗ്ഷിപ് ലെവൽ ക്യാമറ: പുതിയ realme 11 5G-യിലെ ക്യാമറ സെൻസർ Samsung ISOCELL HM6 ആണ്. ഇതിന്റെ റെസല്യൂഷൻ 108MP. സെൻസർ വലിപ്പം 1/1.67-inch. ഇത് വളരെ ഷാർപ് ആയ ഫോട്ടോകളെടുക്കാൻ സഹായിക്കും. തങ്ങളുടെ ചിത്രങ്ങൾ ക്രിയേറ്റീവ് ഫ്രീഡത്തോടെ ഷൂട്ട് ചെയ്യാനും ഡീറ്റെയ്ലുകൾ കിറുകൃത്യമായി പകർത്താനും സഹായിക്കും. ഒപ്പം 3x lossless zoom-in mode ഫീച്ചറും ഇതിന്റെ ഭാഗമാണ്. വ്യത്യസ്തമായ ആംഗിളുകൾ, കോംപോസിഷനുകൾ പരീക്ഷിക്കാൻ ഇത് ഉപകരിക്കും.
67W SUPERVOOC Charge: ചാർജിങ്ങിൽ പുതിയ മാറ്റമാണ് 67W SUPERVOOC Charge. ഈ സെഗ്മെന്റിൽ ലഭിക്കുന്ന 33W ചാർജിങ് സ്പീഡിനെക്കാൾ പലമടങ്ങ് വേഗതയുള്ള ചാർജിങ്ങാണ് നിങ്ങൾക്ക് ലഭിക്കുക. ഈ ഫോണിലെ 5000mAh ബാറ്ററി 50% എത്താൻ വെറും 17 മിനിറ്റ് മതി. സ്റ്റാൻഡ് ബൈ ടൈം 590.3 മണിക്കൂർ. വീഡിയോ പ്ലേബാക്ക് 18.7 മണിക്കൂർ. മ്യൂസിക് പ്ലേബാക്ക് 44.6 മണിക്കൂർ. നാവിഗേഷൻ 20.9 മണിക്കൂർ. MLBB gaming 9.9 മണിക്കൂർ. Free Fire gaming 8.7 മണിക്കൂർ എന്നിങ്ങനെ പോകുന്ന ബാറ്ററിയുടെ മികവ്.
Ultra Smooth Display with 120Hz Dynamic Refresh Rate: 6.72-inch സ്ക്രീൻ ആണ് റിയൽമി 5G-ക്കുള്ളത്. FHD+ ഫീച്ചറുള്ള ഇതിന്റെ റെസല്യൂഷൻ 2400×1080. വളരെ ഉയർന്ന റീഫ്രഷ് റേറ്റാണ് ഫോണിനുള്ളത് 120Hz. ഡിസ്പ്ലേയുടെ ഏറ്റവും വലിയ സവിശേഷത Dynamic Refresh Rate ആണ്. ആറ് വ്യത്യസ്ത സ്റ്റേജുകളിലായി ഇത് 120Hz നൽകും. നിങ്ങൾ ഫോൺ ഉപയോഗിക്കുന്ന രീതി അനുസരിച്ച് ഫോൺ തന്നെ റീഫ്രഷ് റേറ്റ് തെരഞ്ഞെടുക്കും, ഏറ്റവും യോജിച്ച പെർഫോമൻസ് ഉറപ്പാക്കും.
മറ്റു ശ്രദ്ധേയ ഫീച്ചറുകൾ: MediaTek Dimensity 6100+ 5G ആണ് റിയൽമി 11 5G-യുടെ പ്രൊസസർ. പവർ കുറവ് മാത്രം ഉപയോഗിച്ച് ഉയർന്ന പ്രകടനം ഉറപ്പുവരുത്തുന്ന 6nm നിർമ്മാണരീതിയാണ് ഇതിന്റെത്. 16GB വരെ ഡൈനാമിക് RAM ഇത് നൽകും. ഒരുപാട് ആപ്പുകൾ ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.
ലക്ഷ്വറി വാച്ച് വ്യവസായത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ക്യാമറയ്ക്ക് ഒരു പുതിയ ഡെകോറേഷൻ കൂടെ നൽകിയിട്ടുണ്ട് റിയൽമി. ഗ്ലോറി ഹാലോ (Glory Halo) എന്നാണ് ഇതിന് പേര്. വാച്ചുകളിലെ വളയങ്ങൾക്ക് സമാനമാണ് ഈ ഇഫക്റ്റ്. വിഖ്യാതമായ ഫ്ലൂട്ടഡ് ബെസെൽ ഡിസൈൻ പിന്തുടരുന്ന ഈ ഫോണിൽ 538 ഫ്ലൂട്ടുകളാണ് ആണ് ക്യാമറയെ അലങ്കരിക്കുന്നത്. PVD ടെക്നോളജിയിലൂടെ പോളിഷ് ചെയ്ത എഡ്ജുകളും കൂടുതലായി ചേർത്തിരിക്കുന്നു. റിയൽമി 11 5G അവതരിപ്പിച്ചിരിക്കുന്നത് Google Mobile Services ഉൾപ്പെടുത്തി ആൻഡ്രോയ്ഡ് 13.0 വേർഷനിലാണ്.
*റിയൽമി ഇന്റേണൽ ലാബുകളിൽ നടത്തിയ പരിശോധനകളിൽ നിന്നുള്ള വിവരങ്ങൾ. യഥാർത്ഥ ഫലങ്ങളിൽ വ്യത്യാസം ഉണ്ടായേക്കാം.
Last Updated Oct 3, 2023, 1:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]