കൊല്ലം: കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. രോഗിയെ കയറ്റാൻ പോയ ആബുലൻസിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. ഗുരുതര പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുനീർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ച് അപകടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]