മുംബൈ: റണ്‍വേട്ടയില്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തും പരസ്പരം മത്സരിക്കുന്നവരാണെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ സ്മിത്ത് പറഞ്ഞ കാര്യം ഓര്‍ത്തെടുത്താണ് കാര്‍ത്തിക്ക് കോലിയും സ്മിത്തും ഭായി ഭായി ആണെന്ന് പറയുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ഞാന്‍ സ്റ്റീവ് സ്മിത്തിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ബാറ്റില്‍ വിരാട് കോലി എന്നെഴുതിയിട്ടുണ്ട്.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് താന്‍ കുറച്ചുകാലമായി ബാറ്റ് ചെയ്യുന്നത് വിരാട് കോലി സമ്മാനിച്ച ബാറ്റുകൊണ്ടാണെന്നായിരുന്നു. ആഷസിന് മുമ്പ് കോലി ഒരു ബാറ്റ് കൂടി തനിക്ക് സമ്മാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞുവെന്നും ഇരുവരും തമ്മിലുള്ള സൗഹൃദം അത്രമേല്‍ ആഴമേറിയതാണെന്നും കാര്‍ത്തിക് ക്രിക് ബസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ ഇംഗ്ലണ്ടിലെ കാണികള്‍ സ്മിത്തിനെ പന്ത് ചുരണ്ടിയവനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും കൂവുകയും ചെയ്തപ്പോള്‍ കാണികളോട് സ്മിത്തിനുവേണ്ടി കൈയടിക്കാന്‍ കോലി ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കിടെ മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയപ്പോഴും ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ താല്‍ക്കാലിക നായകനായ സ്മിത്തും കോലിയും തമ്മില്‍ ബാറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ശാസ്ത്രീയ പ്രവചനവുമായി ജ്യോതിഷി, ഇത്തവണ ലോകകപ്പ് ജയിക്കുക1987ല്‍ ജനിച്ച ക്യാപ്റ്റന്‍
ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായി നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ചിരുന്നു. 11ന് ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെ നേരടുന്ന ഇന്ത്യ 14ന് അഹമ്മദാബാദില്‍ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 3, 2023, 12:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]